Mathrubhumi Logo
karunakaran_left   karunakaran_right

അനന്തപുരിയുടെ അന്ത്യാഭിവാദ്യം

Posted on: 24 Dec 2010

പതിറ്റാണ്ടുകള്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞ് ജീവിക്കാന്‍ കളമൊരുക്കിയ അനന്തപുരിയുടെ മണ്ണ് ലീഡര്‍ക്ക് വിടചൊല്ലി. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും മറന്ന്, കുടുംബ കാരണവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ വീട്ടുകാരെ ഓര്‍മിപ്പിക്കുംവിധമാണ് അനന്തപുരി നിവാസികള്‍ കരുണാകരന് വിടചൊല്ലിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കരുണാകരന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെക്രട്ടേറിയറ്റു വളപ്പില്‍ എത്തി. മൃതദേഹമഞ്ചമൊരുക്കിയ, കരിനിറമുള്ള കെ.എസ്.ആര്‍.ടി.സി ബസ് സാന്‍വിച്ച് ബ്ലോക്കിനരുകിലെ തെങ്ങിന് സമീപം നിന്നു. ആ തെങ്ങ് ലീഡര്‍ തന്നെ നട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. പി.പി.ജോര്‍ജ് കൃഷിമന്ത്രിയായിരുന്നപ്പോള്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ കര്‍ഷകരിലെത്തിക്കാന്‍ ഒരു പദ്ധതി തുടങ്ങി. സെക്രട്ടേറിയറ്റ് വളപ്പില്‍ തെങ്ങിന്‍തൈ നട്ടുകൊണ്ട്, അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പന്ത്രണ്ടരയോടെ മൃതദേഹം ഡര്‍ബാര്‍ ഹാളിലെത്തിച്ചു. ആയിരങ്ങള്‍ അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിച്ചു. കിഴക്കു ഭാഗത്ത് പ്രസ് റോഡ് വരെയും പടിഞ്ഞാറ് പുളിമൂട് വരെയും വരി നീണ്ടു. 1.50 ഓടെ മൃതദേഹം തൃശ്ശൂര്‍ക്ക് കൊണ്ടുപോകാനായി വാഹനത്തില്‍ കയറ്റി. ഊര്‍ജസ്വലനായി, അതിവേഗത്തില്‍ പ്രസംഗവേദിയിലേക്ക് പാഞ്ഞടുക്കുന്ന ലീഡര്‍ കെ.കരുണാകരനെ ഓര്‍മിച്ചുകൊണ്ട് അണികള്‍ മുദ്രാവാക്യം വിളിച്ചു: 'രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യാ....അങ്ങ് നല്‍കിയ നിശ്ചയദാര്‍ഢ്യം.....ജീവിക്കും ഇനി ഞങ്ങളിലൂടെ.....ഇല്ല...ഇല്ല...മരിക്കില്ല. ലീഡര്‍ജിക്ക് മരണമില്ല ...' രണ്ടുമണിയോടെ വിലാപയാത്ര സെക്രട്ടേറിയറ്റ് വളപ്പ് വിട്ടു.
1969-ല്‍ ഒന്‍പത് എം.എല്‍.എമാരുമായി കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായപ്പോള്‍മുതല്‍ തുടങ്ങിയതാണ് കരുണാകരന് അനന്തപുരിയോടുള്ള ബന്ധം. 1970-ല്‍ ആഭ്യന്തരമന്ത്രിയായതു മുതല്‍ കരുണാകരന്‍ തിരുവനന്തപുരത്തെ താമസക്കാരനായി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താമസിച്ച മന്‍മോഹന്‍ ബംഗ്ലാവ്, 1978-ല്‍ രാജിവെച്ചതോടെ താമസം തുടങ്ങിയ ഉള്ളൂരിലെ ബ്രദേഴ്‌സ് ഹൗസ്, ബേക്കറിയിലെ ഹെറിറ്റേജ് ഹൗസ്, പി.ടി.പിയിലെ ഐശ്വര്യ, ജവഹര്‍ നഗറിലെ അറാഫത്ത്, പൈപ്പിന്‍മൂട്ടിലെ കൊട്ടാരത്തില്‍ ശാസ്ത, ഒടുവില്‍ നന്തന്‍കോട്ടെ കല്യാണി.....കരുണാകരന്‍ ജീവിച്ചിരുന്ന കാലത്തൊക്കെയും തലസ്ഥാനത്തെ വാര്‍ത്താകേന്ദ്രങ്ങളായിരുന്നു ഈ വീടുകള്‍. പലപ്പോഴും കരുണാകരനെ ലക്ഷ്യംവെച്ചു വരച്ച കാര്‍ട്ടൂണുകളില്‍ ഈ വീട്ടുപേരുകള്‍ കടന്നുവന്നു. നഗരത്തില്‍ കരുണാകരനുള്ള സ്മാരകങ്ങളായി ഈ വീടുകളെ കാണുന്നവരുമുണ്ട്.





adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss