സാന്ത്വനവുമായി സോണിയ; തേങ്ങലടക്കാനാകാതെ മുരളിയും പത്മജയും
Posted on: 24 Dec 2010
തിരുവനന്തപുരം: ഒരുപാട് രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കോണ്‍ഗ്രസിന് ചൈതന്യം പകര്‍ന്ന കരുണാകരന്റെ ചേതനയറ്റ ഭൗതീകശരീരം ഇന്ദിരാഭവന്റെ പൂമുഖത്ത് ആദരങ്ങള്‍ ഏറ്റുവാങ്ങി കിടന്നു. ആയിരക്കണക്കിനായൊഴുകിയ അണികള്‍ കണ്ണീര്‍ പുഷ്പങ്ങള്‍കൊണ്ട് പ്രിയ നേതാവിന് യാത്രാമൊഴി ചൊല്ലി. സോണിയാഗാന്ധിയുടെ വരവുപ്രമാണിച്ചുള്ള സുരക്ഷാകാരണങ്ങളാല്‍ പ്രവര്‍ത്തകരെ അങ്ങോട്ട് പ്രവേശിപ്പിച്ചിരുന്നില്ല.
കരുണാകരന്റെ കര്‍മകേന്ദ്രമായിരുന്ന ഇന്ദിരാഭവനിലേക്ക് ലീഡറുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ ശവമഞ്ചം താങ്ങാനാവാതെ മുരളീധരന്‍ തേങ്ങി. പാര്‍ട്ടിവിട്ട് അച്ഛനോടൊപ്പം ഇന്ദിരാഭവന്റെ പടിയിറങ്ങിയ മുരളി അദ്ദേഹത്തിന്റെ ജീവനറ്റ ദേഹവുമായാണ് വീണ്ടും ഇന്ദിരാഭവനിലെത്തുന്നത്. പാര്‍ട്ടിയിലേക്കുള്ള തന്റെ പുനഃപ്രവേശം എന്ന കരുണാകരന്റെ അവസാന ആഗ്രഹം ബാക്കിയായി നില്‍ക്കുന്നതടക്കം ഒട്ടേറെ ഓര്‍മകള്‍ മുരളിയുടെ മനസില്‍ അലയടിച്ചിട്ടുണ്ടാകണം. നിറഞ്ഞ കണ്ണുകളുമായി മുന്നോട്ട് നീങ്ങാന്‍ ബുദ്ധിമുട്ടിയ മുരളിയെ പ്രവര്‍ത്തകര്‍ താങ്ങി ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു.
പത്തേകാലോടെ സോണിയാഗാന്ധി ബി. എസ്. എഫി ന്റെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തി. രമേശ് ചെന്നിത്തലയും വയലാര്‍ രവിയും മുല്ലപ്പള്ളി രാമചന്ദ്രനും സോണിയയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. 10.25 ന് സോണിയ ഗാന്ധിയും കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരവുമെത്തി. കൂടെ കരുണാകരന്റെ വിശ്വസ്തനായ ബി. എസ്.എഫ്. മേധാവി രമണ്‍ ശ്രീവാസ്തവയുമുണ്ടായിരുന്നു. തന്റെ സംരക്ഷകനായിരുന്ന കരുണാകരന്റെ മുമ്പിലെത്തിയപ്പോള്‍ രമണ്‍ ശ്രീവാസ്തവയ്ക്കും കണ്ണീരടക്കാനായില്ല.
നേതാക്കള്‍ക്കൊപ്പം കയറിവന്ന സോണിയ ആദ്യം റീത്ത് സമര്‍പ്പിച്ചു. വലംവെച്ച് കരുണാകരന്റെ തലയ്ക്കല്‍ എത്തി കൈകൂപ്പി പ്രണാമമര്‍പ്പിച്ചു. തുടര്‍ന്ന് മുരളീധരന്റെ അടുത്തേക്ക് ചെന്നു. സോണിയ മുരളിയുടെ കൈ കവര്‍ന്നു. സോണിയയുടെ സ്‌നേഹത്തിന് മുമ്പില്‍ മുരളി വിതുമ്പി. അവര്‍ മുരളിയെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് പദ്മജയുടെ അടുത്തേക്ക്. പദ്മജയുടെ കൈയും സോണിയ പിടിച്ചു. അപ്പോഴേക്കും പദ്മജക്കും ദുഃഖം അടക്കാനായില്ല.
അവിടെയുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി, ശശി തരൂര്‍, വി. എം. സുധീരന്‍, പി.സി. ചാക്കോ, തലേക്കുന്നില്‍ ബഷീര്‍, വക്കം പുരുഷോത്തമന്‍ തുടങ്ങിയ നേതാക്കള്‍ക്ക് നമസ്‌കാരം പറഞ്ഞ് ഇറങ്ങുന്നതിന് മുമ്പ് ഒരുവട്ടം കൂടി സോണിയ കരുണാകരനെ വലംവെച്ച് കൈകള്‍ കൂപ്പി നമസ്‌കരിച്ചു. യാത്രയാകുംമുമ്പ് മുരളിയുടെയും പദ്മജയുടെയും സമീപം ചെന്ന് സോണിയ ഒരിക്കല്‍ കൂടി ആശ്വാസം പകര്‍ന്നു.
പുറത്തേക്കുവന്ന സോണിയ അവിടെയുണ്ടായിരുന്ന നേതാക്കളെയും അഭിവാദ്യം ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ രണ്ടുവാക്കിനായി തിരക്കുകൂട്ടിയെങ്കിലും അവര്‍ കൈകൂപ്പി നീങ്ങിയതേയുള്ളൂ.