Mathrubhumi Logo
karunakaran_left   karunakaran_right

നിത്യനിദ്രയ്ക്കായി കര്‍മഭൂമിയിലേയ്ക്ക്

Posted on: 24 Dec 2010

തൃശ്ശൂര്‍: ജനനായകനായി തന്നെ വളര്‍ത്തിയ മണ്ണിലേയ്ക്ക് കെ. കരുണാകരന്‍ മടങ്ങിയെത്തി. ഒരു ചെറുചലനംകൊണ്ട് രാഷ്ട്രീയത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള നേതാവിന്റെ നിശ്ചലശരീരം ഏറ്റുവാങ്ങാന്‍ വന്‍ ജനസഞ്ചയം പുലര്‍ച്ചയ്ക്ക് ടൗണ്‍ഹാള്‍ പരിസരത്ത് കാത്തുനിന്നിരുന്നു

ലീഡര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തൃശ്ശൂരില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ടൗണ്‍ഹാളിലും സംഘടനാനേതാക്കള്‍ക്ക് ഡി.സി.സി. ഓഫീസിലും ബന്ധുക്കള്‍ക്ക് മുരളീമന്ദിരത്തിലും ദര്‍ശനത്തിന് അവസരം ഒരുക്കാമെന്ന് ഡി.സി.സി. യോഗംകൂടി തിരുമാനിച്ചു. ടൗണ്‍ഹാളിന്റെ സ്റ്റേജിലാണ് മൃതദേഹം കിടത്താന്‍ സ്ഥലമൊരുക്കിയത്. ജനങ്ങളെ പുറത്തേയ്ക്ക് വിടുന്നതിന് ടൗണ്‍ഹാളിന്റെ പിന്നിലെ മതിലിടിച്ച് സ്ഥലമുണ്ടാക്കി. വി.ഐ.പി.കള്‍ക്ക് ഹാളിന്റെ മുന്‍നിരയില്‍ ഇരിപ്പിടമൊരുക്കി. പ്രധാനമന്ത്രി എത്തുപ്പോള്‍ പൊതുജനങ്ങളെ പുറത്ത് നിയന്ത്രിച്ച് നിര്‍ത്തും. ഉച്ചയോടെയെങ്കിലും ടൗണ്‍ഹാളില്‍നിന്ന് മൃതദേഹം എടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. വടക്കന്‍ ജില്ലകളില്‍നിന്നുള്ള അനേകായിരം പ്രവര്‍ത്തകര്‍ തൃശ്ശൂരിലേയ്ക്ക് എത്തുന്ന സാഹചര്യത്തില്‍ സമയം പാലിക്കാന്‍ നേതാക്കള്‍ ക്ലേശിക്കും. എല്ലാവര്‍ക്കും കാണാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്. അതിന് കഴിയുമെന്നാണ് നേതാക്കള്‍ നല്‍കുന്ന ഉറപ്പ്.

ഡി.സി.സി. ഓഫീസായ കരുണാകരന്‍ സപ്തതി മന്ദിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കായി അരമണിക്കൂര്‍ മൃതദേഹം വെയ്ക്കും. മന്ദിരത്തന്റെ പൂമുഖത്തുതന്നെയാണ് ഇതിനായി സ്ഥലമൊരുക്കിയിരിക്കുന്നത്. ഇവിടെനിന്ന് നേരെ പൂങ്കുന്നം മുരളീമന്ദിരത്തിലേയ്ക്ക് ശരീരമെത്തിക്കും. ഭാര്യ കല്ല്യാണിക്കുട്ടിയമ്മയുടെ സ്മൃതികുടീരത്തിനടുത്ത് ഇതിനായി സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. വീടിന്റെ പൂമുഖത്ത് വെച്ചായിരിക്കും അന്ത്യകര്‍മങ്ങള്‍ നടത്തുക. തുടര്‍ന്ന് രണ്ടുമണിക്കകം വീടിനു പിന്നിലേയ്ക്ക് കൊണ്ടുപോയി നിശ്ചിതസ്ഥലത്ത് സംസ്‌കരിക്കും.

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ പ്രത്യേക യോഗം ചേര്‍ന്ന് വെള്ളിയാഴ്ച കെ. കരുണാകരന് ആദരാഞ്ജലിയര്‍പ്പിച്ചു. തന്റെ വിവാഹത്തിന് മാലയെടുത്തുതന്ന ലീഡറെക്കുറിച്ച് പറഞ്ഞ് മേയര്‍ ഐ.പി. പോള്‍ വിങ്ങിപ്പൊട്ടി.



adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss