കരുണാകരനുവേണ്ടി ഇനി ഈ വാതില്‍ തുറക്കില്ല...
Posted on: 24 Dec 2010
ഗുരുവായൂര്‍:ശ്രീവത്സം ഗസ്റ്റ് ഹൗസിന്റെ വാതില്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. പുതിയത് സ്ഥാപിക്കുന്നതിനാണെങ്കിലും കരുണാകരന്റെ വിയോഗത്തോടെ അത് ഒരു നിമിത്തം പോലെയായി.
വളരെ ആത്മബന്ധമുള്ളതാണ് കരുണാകരനും ശ്രീവത്സം ഗസ്റ്റ് ഹൗസും. ഗുരുവായൂരില്‍ അദ്ദേഹം താമസിക്കുന്നത് ദേവസ്വത്തിന്റെ ഈ ഗസ്റ്റ് ഹൗസിലാണ്. അതും ഒന്നാം നമ്പര്‍ മുറിയില്‍. എത്ര വലിയ വി.ഐ.പി. യുണ്ടായാലും ശ്രീവത്സത്തിലെ ഒന്നാംനമ്പര്‍ മുറി എന്നും രാഷ്ട്രീയത്തിലെ ഈ ഒന്നാം നമ്പറുകാരനുള്ളതായിരുന്നു. ഗുരുവായൂരപ്പനിലുള്ള അടിയുറച്ച വിശ്വാസി എന്ന നിലയില്‍ കരുണാകരന് ഈ മുറി നല്‍കാന്‍ ദേവസ്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരിക്കല്‍, എല്‍.ഡി.എഫ്. ഭരണകാലത്ത് ശ്രീവത്സത്തില്‍ കരുണാകരന് മുറി ലഭിച്ചില്ല. കെ.ടി.ഡി.സി. യിലാണ് അദ്ദേഹം താമസിക്കാന്‍ പോയത്. വിവരമറിഞ്ഞ് ദേവസ്വം അധികൃതര്‍ കരുണാകരനെ ശ്രീവത്സത്തിലേയ്ക്കുതന്നെ ക്ഷണിച്ച് മുറി അനുവദിക്കുകയായിരുന്നു.
ഈയിടെ ആരോഗ്യപരമായി വളരെ ക്ഷീണിതനായപ്പോഴും കരുണാകരനെ കാണാന്‍ ആളുകള്‍ ശ്രീവത്സത്തില്‍ കാത്തുനിന്നു. പ്രത്യേകമായി കാണാനോ സംസാരിക്കാനോ ഡോക്ടര്‍മാര്‍ ആരേയും മുറിയിലേയ്ക്ക് പ്രവേശിപ്പിച്ചല്ല.
ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ വെറുതെ ഒന്നു കാണാനും ഒരു 'ചിരി' ലഭിക്കാനും വേണ്ടിമാത്രമായിരുന്നു ആളുകളുടെ നില്പ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഗുരുവായൂരിലും മറ്റിടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവര്‍ അനുഗ്രഹം ലഭിക്കാനായി കൂട്ടമായി വന്ന കാഴ്ചയാണ് ഏറ്റവും ഒടുവില്‍ കണ്ടത്.
ഇനി ശ്രീവത്സത്തിലെ ഒന്നാം നമ്പര്‍ മുറിയില്‍ ലീഡര്‍ ഉണ്ടാകില്ല. എത്രയെത്ര നേതാക്കളുടെ ഭാവി നിശ്ചയിച്ച മുറിയാണത്. എല്ലാം ഓര്‍മയിലേയ്ക്ക് മറയുകയാണ്. ലീഡര്‍ക്കായി തുറക്കാതെ ഈ പടിവാതിലും...