Mathrubhumi Logo
karunakaran_left   karunakaran_right

ഞാന്‍ വാക്ക് കൊടുത്തതാണ് അത് നടന്നേ തീരൂ....

Posted on: 24 Dec 2010

തൃശ്ശൂര്‍:''ഏഷ്യാഡിന്റെ സംഘാടകര്‍ക്ക് ഞാന്‍ കൊടുത്ത വാക്കാണ് അത് നടന്നേ തീരൂ. സപ്തംബര്‍ 19 ന്റെ ഉദ്ഘാടനച്ചടങ്ങില്‍ തൃശ്ശൂര്‍ പൂരത്തിന്റെ പതിപ്പ് അവതരിപ്പിക്കണം. 34 ആനകളും ചടങ്ങില്‍ നിരക്കണം''

1982 ഫിബ്രവരിയില്‍ രാമനിലയത്തില്‍ വിളിപ്പിച്ച കെ.സി. പണിക്കരോടും, പുല്ലാട്ട് ഗംഗാധരമേനോനോടും, മാധവന്‍കുട്ടിയോടും അടക്കം കരുണാകരന്‍ പറഞ്ഞ വാക്കുകള്‍ക്ക് ഒരു ആജ്ഞാശക്തിയുടെ ധ്വനികൂടിയുണ്ടായിരുന്നുവെന്ന് കെ.സി. പണിക്കര്‍ ഓര്‍ക്കുന്നു.

മുപ്പത്തിനാല് ആനകളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് കെ.സി. പണിക്കര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കരുണാകരന്റെ ഈ വാക്കുകള്‍. ലോകത്ത് ഇന്നുവരെ നടന്ന കായികമേളയുടെ ചരിത്രത്തില്‍ അവിസ്മരണീയ ഉദ്ഘാടനച്ചടങ്ങാക്കി 1982ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യാഡിനെ മാറ്റാന്‍ കഴിഞ്ഞത് കരുണാകരന്റെ ഈ കടുംപിടിത്തമായിരുന്നു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. അക്കാലത്തെ തലയെടുപ്പുള്ള ഗജവീരന്‍ ശങ്കരംകുളങ്ങര കുട്ടികൃഷ്ണനടക്കം മുപ്പത്തിനാല് ആനകളെ കണ്ടെത്തി. മേളക്കാരും പാപ്പാന്മാരും കുടമാറ്റക്കാരും അടക്കം മുന്നൂറുപേര്‍ വേറെയും. ചെലവ് ഒരു ഘടകമല്ല എന്ന കരുണാകരന്റെ ഉറപ്പും സംഘാടകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. സപ്തംബര്‍ എട്ടിന് പ്രത്യേകം ട്രെയ്‌നില്‍ ആനകളും വാദ്യമേളക്കാരും തൃശ്ശൂരില്‍നിന്ന് കയറി. പ്രത്യേകം തയ്യാറാക്കിയ ട്രെയ്‌നില്‍ ഒരു കംപാര്‍ട്ട്‌മെന്‍റില്‍ രണ്ട് ആനകള്‍ എന്നതായിരുന്നു കണക്ക്. എട്ടുദിവസത്തെ യാത്രയ്ക്കുശേഷമാണ് ഡല്‍ഹിയിലെത്തിയത്. ഒന്നിനും ഒരു കുറവ് കരുണാകരന്റെ ഇടപെടല്‍ മൂലം ഉണ്ടായില്ല. താന്‍ സംഘാടകര്‍ക്ക് കൊടുത്ത വാക്കുപാലിക്കാന്‍ ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ തക്കവണ്ണമുള്ള ഇച്ഛാശക്തിയാണ് കരുണാകരന്‍ കാണിച്ചതെന്നും അന്നത്തെ സംഘാടകസമിതിയില്‍ ഉണ്ടായിരുന്ന സി.എ. മേനോന്‍ പറയുന്നു.

ഇംഗ്ലണ്ടിലെ ഒബ്‌സര്‍വര്‍ പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ പബിതയെ തൃശ്ശൂരില്‍നിന്ന് ഏഷ്യാഡ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത് കരുണാകരന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് സി.എ. മേനോന്‍ ഓര്‍ക്കുന്നു. ആനപ്രേമികളുടെയും ചില സാംസ്‌കാരിക സംഘടനാ നേതാക്കളുടെയും സ്വന്തം പാര്‍ട്ടിയില്‍ തന്നെയുള്ള ചില നേതാക്കന്മാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് കരുണാകരന്‍ ഏഷ്യാഡില്‍ ആനകളെ എത്തിക്കാന്‍ തീരുമാനമെടുത്തത്. ഈ തീരുമാനം അക്കാലത്ത് വിവാദമാകുകയും ചെയ്തിരുന്നു.



adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss