Mathrubhumi Logo
karunakaran_left   karunakaran_right

കരുണാകരന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടം-പ്രധാനമന്ത്രി

Posted on: 24 Dec 2010

ന്യൂഡല്‍ഹി: കെ. കരുണാകരന്റെ നിര്യാണം വ്യക്തിപരമായ നഷ്ടമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം തന്നെ അതീവ ദുഃഖിതനാക്കുന്നതായും കരുണാകരന്റെ മകന്‍ കെ.മുരളിധരന് അയച്ച അനുശോചനസന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

കരുണാകരന്റെ ബുദ്ധിവൈഭവവും ഹൃദയനൈര്‍മല്യവും അദ്ദേഹത്തെ ഏറെ ബഹുമാന്യനാക്കുന്നു. യഥാര്‍ഥ രാജ്യസ്‌നേഹിയായ കരുണാകരന്‍ ആറുപതിറ്റാണ്ട് നീണ്ട പൊതുജീവിതത്തില്‍ കേരളത്തിനും രാജ്യത്തിനും പൊതുവിലും വലിയ സംഭാവനകള്‍ നല്‍കി.

നാലുതവണ കേരളമുഖ്യമന്ത്രിയായും ഒരുതവണ കേന്ദ്രമന്ത്രിയായും മൂന്നുതവണ രാജ്യസഭാംഗവും രണ്ടുതവണ ലോക്‌സഭാംഗവുമായ കരുണാകരന്‍ അദ്ദേഹം വഹിച്ച പദവികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. കരുണാകരന്റെ പരിചയസമ്പത്തില്‍നിന്നും ബുദ്ധിവൈഭവത്തില്‍നിന്നും തനിയ്ക്ക് വ്യക്തിപരമായ പ്രയോജനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവേകപൂര്‍ണമായ ഉപദേശങ്ങളാണ് അദ്ദേഹം എപ്പോഴും നല്‍കിയിരുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിലെ ബഹുമാന്യനായ സഹപ്രവര്‍ത്തകനെയും അടുത്ത സുഹൃത്തിനെയുമാണ് കരുണാകരന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യവും ഭരണവൈഭവവും എന്നും സ്മരിക്കപ്പെടും. ദുഃഖത്തിന്റെ ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുയായികളെയും തന്റെ ഹൃദയംഗമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss