സോണിയ ഇന്നെത്തും; പ്രധാനമന്ത്രി നാളെ
Posted on: 24 Dec 2010
ന്യൂഡല്‍ഹി: കെ. കരുണാകരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. കെ. കരുണാകരന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ശനിയാഴ്ച കേരളത്തിലെത്തും. തൃശ്ശൂരില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിഉച്ചയ്ക്കുശേഷം തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്. ആഭ്യന്തരമന്ത്രി പി. ചിദംബരവും കരുണാകരന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തും.