ശവസംസ്‌കാരം ശനിയാഴ്ച തൃശ്ശൂരില്‍
Posted on: 24 Dec 2010
തിരുവനന്തപുരം: വ്യാഴാഴ്ച അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ശവസംസ്‌കാരം ശനിയാഴ്ച തൃശ്ശൂരില്‍ നടക്കും. പൂങ്കുന്നത്ത് കരുണാകരന്റെ വസതിയായ മുരളീമന്ദിരത്തിന്റെ വളപ്പില്‍ പത്‌നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് സമീപത്തായിരിക്കും ശനിയാഴ്ച ഉച്ചയോടെ കരുണാകരനും ചിതയൊരുങ്ങുക.
അനന്തപുരി ആസ്പത്രിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയോടെ മകള്‍ പദ്മജയുടെ നന്തന്‍കോട്ടുള്ള വസതിയായ 'കല്യാണി'യിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ശാസ്തമംഗലത്തെ കെ. പി. സി. സി. ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിക്കും. തുടര്‍ന്ന് രാവിലെ 9 മണിമുതല്‍ 10 വരെ കെ. പി. സി. സി. ആസ്ഥാനത്ത് പൊതുദര്‍ശനത്തിന്‌വെക്കും. അതിനുശേഷം രാവിലെ 10 മണിയോടെ സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുവരും. അതിനുശേഷം രാവിലെ 10 മണിമുതല്‍ ഡര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന്‌വെക്കുന്ന മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കുന്നതിന് ഉച്ചയ്ക്ക് രണ്ടുമണിവരെ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കും.
ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം സെക്രട്ടേറിയറ്റില്‍ നിന്ന് കരുണാകരന്റെ തട്ടകമായ തൃശ്ശൂരിലേയ്ക്ക് വിലാപയാത്ര പുറപ്പെടും. ദേശീയപാതയിലൂടെയാണ് അന്ത്യയാത്ര ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലുള്ള അന്ത്യയാത്രക്കിടയിലും പ്രധാനകേന്ദ്രങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കും.