ഇന്ന് അവധി; ഒരാഴ്ച ദുഃഖാചരണം
Posted on: 24 Dec 2010
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്റെ നിര്യാണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച സംസ്ഥാനസര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വൈദ്യുതി ബോര്‍ഡ് എന്നിവയ്ക്കും അവധി ബാധകമായിരിക്കും. സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കരുണാകരന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഏഴുദിവസം കേരളത്തില്‍ ഔദ്യോഗിക ദുഃഖാചരണം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ ഔദ്യോഗിക പരിപാടി ഉണ്ടാകില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ മൂന്നുദിവസം ദേശീയപതാക താഴ്ത്തിക്കെട്ടും.
കോണ്‍ഗ്രസ്സില്‍ ഒരാഴ്ച ദുഃഖാചരണം
ഒരാഴ്ചത്തെ ദുഃഖാചരണം കെ. പി. സി. സി. പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളടക്കമുള്ള എല്ലാ പാര്‍ട്ടി പരിപാടികളും കോണ്‍ഗ്രസ് റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഓഫീസുകളില്‍ പതാക താഴ്ത്തിക്കെട്ടുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
പി. എസ്. സി., സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കി
ശനിയാഴ്ച നടത്താനിരുന്ന എല്ലാ പി. എസ്. സി. പരീക്ഷകളും പി. എസ്. സി. അഭിമുഖങ്ങളും റദ്ദാക്കിയതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.
കേരളത്തിലെ സര്‍വകലാശാലകള്‍ ശനിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.