Mathrubhumi Logo
karunakaran_left   karunakaran_right

ഒരുനോക്കു കാണാനാവാത്ത വേദനയില്‍ ആന്‍റണി

Posted on: 24 Dec 2010

തിരുവനന്തപുരം: ഇണങ്ങിയും പിണങ്ങിയും ഏറെനാള്‍ ഒപ്പം പ്രവര്‍ത്തിച്ച കെ.കരുണാകരനെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിയാത്തതിന്റെ വിതുമ്പലായിരുന്നു കേന്ദ്രമന്ത്രി എ.കെ.ആന്‍റണിയുടെ ഉള്ളില്‍.
കരുണാകരന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയ ആന്‍റണി ആ നൊമ്പരം പങ്കുവെയ്ക്കാന്‍ മടിച്ചില്ല. കരുണാകരന്‍ അതീവഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ലക്ഷദ്വീപ് യാത്ര മാറ്റിവെച്ച് രാത്രി ഏഴരയോടെയാണ് ആന്‍റണി തിരുവനന്തപുരത്ത് എത്തിയത്. പക്ഷേ, താന്‍ എത്തുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് വിടപറഞ്ഞ കരുണാകരന്റെ ഭൗതികശരീരത്തിന് മുന്നില്‍ വിതുമ്പുന്ന ഹൃദയത്തോടെയാണ് ആന്‍റണി നിന്നത്. രാത്രി 'കല്യാണി'യില്‍ എത്തിയ ആന്‍റണി ഏറെനേരം കുടുംബങ്ങളോടൊപ്പം ചെലവഴിച്ചു. ശവസംസ്‌കാരത്തിനുവേണ്ട ഒരുക്കങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു.
ഏത് കൊടുങ്കാറ്റിലും പ്രതിസന്ധിയിലും തളരാതെ, മാസ്മരികവും അത്ഭുതകരവുമായ നേതൃശേഷി പ്രകടിപ്പിച്ച കരുണാകരന്‍ ഇതിഹാസ പുരുഷനായിരുന്നുവെന്ന് ആന്‍റണി അനുസ്മരിച്ചു.
''1964-ല്‍ കെ.എസ്.യു. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുമ്പോഴാണ് കെ.കരുണാകരനുമായി നേരിട്ട് ബന്ധപ്പെടുന്നത്. തുടര്‍ന്ന് 46 വര്‍ഷം അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഇടയ്ക്ക് പിണങ്ങേണ്ടിവന്നു. പക്ഷേ, ഞങ്ങള്‍ തമ്മില്‍ ഇണങ്ങിപ്പോയിരുന്ന കാലമായിരുന്നു ഏറ്റവും ശോഭനം. അകന്നുനിന്നപ്പോഴും ഞാന്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അകന്നുനിന്നപ്പോഴും കോണ്‍ഗ്രസിന്റെ ഉയര്‍ച്ചയ്ക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം കേരളം കണ്ട ഏറ്റവും മഹാനായ കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ തന്നെ. ആ കരുണാകരന് വേദനയുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുതെന്ന് കേരളത്തിലെ എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ എല്ലായ്‌പ്പോഴും ഓര്‍മിപ്പിച്ചിരുന്നു'' -ആന്‍റണി പറഞ്ഞു.




adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss