Mathrubhumi Logo
karunakaran_left   karunakaran_right

അനുശോചിച്ചു

Posted on: 24 Dec 2010

കോഴിക്കോട്: കെ. കരുണാകരന്റെ നിര്യാണത്തില്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ അനുശോചിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടരുമ്പോഴും കോണ്‍ഗ്രസ്സില്‍ ഭിന്നമായ നിലാപട് സ്വീകരിച്ചപ്പോഴും അദ്ദേഹത്തിന്റെ വ്യതിരിക്തമായ നിലപാടുകള്‍ കേരളം ശ്രദ്ധിച്ചിട്ടുള്ളതും ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു.

മട്ടാഞ്ചേരി: കെ. കരുണാകരന്റെ നിര്യാണത്തില്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ അനുശോചിച്ചു.

ന്യൂഡല്‍ഹി: 1969-ലെയും 1978-ലെയും പിളര്‍പ്പില്‍ കേരളത്തിലെ ഭൂരിഭാഗം കോണ്‍ഗ്രസ്സുകാരെയും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ അണിനിരത്തിയ കെ. കരുണാകരനെ കോണ്‍ഗ്രസ്സിന് മറക്കാന്‍ കഴിയുകയില്ലെന്ന് എ.ഐ.സി.സി. സെക്രട്ടറി രണ്‍ജി തോമസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മതേതര, ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച നേതാവാണ് കെ. കരുണാകരനെന്ന് എ.ഐ.സി.സി. സെക്രട്ടറി ടോം വടക്കന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

കൊച്ചി: കെ. കരുണാകരന്റെ നിര്യാണത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ അനുശോചിച്ചു. കേരളത്തിന്റെ സര്‍വ്വതോമുഖമായ വികസനത്തിന് വലിയ സംഭാവനകള്‍ നല്കിയ നേതാവായിരുന്നു കെ. കരുണാകരന്‍. മതസമുദായങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം എല്ലാത്തലങ്ങളിലും നല്കാന്‍ അദ്ദേഹം താത്പര്യം കാണിച്ചു. മതേതരത്വത്തിന് അനിഷേധ്യ നേതൃത്വം നല്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് വര്‍ക്കി വിതയത്തില്‍ പറഞ്ഞു.

തന്റെ മുന്നിലുള്ള രാഷ്ട്രീയലക്ഷ്യം കൈവരിക്കാന്‍ കഠിനാധ്വാനവും ആര്‍ജവവും പുലര്‍ത്തിയ നേതാവായിരുന്നു കെ.കരുണാകരനെന്ന് എന്‍.സി.പി. നേതാവ് എ.സി.ഷണ്മുഖദാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജനങ്ങളെയും അണികളെയും ഒരുപോലെ സ്‌നേഹിച്ച നേതാവായിരുന്നു കരുണാകരനെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.കെ.രാഘവന്‍ എം.പി. പറഞ്ഞു.

എസ്.ഡി.പി.ഐ. ദേശീയ പ്രസിഡന്‍റ് ഇ.അബൂബക്കര്‍, സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.പി.മുഹമ്മദ്ശരീഫ്, ജനറല്‍ സെക്രട്ടറിമാരായ എം.കെ.മനോജ്കുമാര്‍, മജീദ് ഫൈസി എന്നിവരും അനുശോചിച്ചു. ആദരസൂചകമായി മൂന്നു ദിവസത്തെ പാര്‍ട്ടി പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.എം.അബ്ദുറഹ്മാനും സംസ്ഥാന പ്രസിഡന്‍റ് നാസറുദ്ദീന്‍ എളമരവും അനുശോചിച്ചു.















adharanjalikal karunakaran ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »
video gallery karunakaran ormachithrangal_karunakaran athmakdha karunakaran

വീഡിയോ

സോണിയഗാന്ധി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
 
കരുണാകരന്റെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍
more videos

Discuss