വേണുനാഗവള്ളി- മൃദുലപ്രണയത്തിന്റെ മഹാമാതൃക -പി.വി.ഗംഗാധരന്‍
Posted on: 09 Sep 2010
കോഴിക്കോട്: മലയാള സിനിമയിലെ കാല്പനികമായ മൃദുലപ്രണയത്തിന്റെ എക്കാലത്തും ഓര്‍മിക്കാവുന്ന മഹാമാതൃകയാണ് വേണു നാഗവള്ളിയെന്ന് 'ഫിയാഫ്' ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി.ഗംഗാധരന്‍ അനുസ്മരിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനുവേണ്ടി താന്‍ നിര്‍മിച്ച 'വാര്‍ത്ത'യില്‍ അവിസ്മരണീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വേണുവുമായുള്ള വ്യക്തിബന്ധം ജീവിതാവസാനംവരെ നിലനിര്‍ത്തിയിരുന്നു. എഴുത്തുകാരനെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും വേണു കുടുംബ സിനിമകളുടെ സംസ്‌കാരം എന്നും കാത്തുസൂക്ഷിച്ചുപോന്നിട്ടുണ്ട്. വേണുവിന്റെ വിഷാദം കലര്‍ന്ന ചിരി മറക്കാനാവാത്തതാണ്-പി.വി.ഗംഗാധരന്‍ ഓര്‍മിച്ചു.