മുഖ്യമന്ത്രി അനുശോചിച്ചു
Posted on: 09 Sep 2010
തിരുവനന്തപുരം: ചലച്ചിത്രകാരനായ വേണു നാഗവള്ളിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അനുശോചിച്ചു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായ വേണു നാഗവള്ളിയുടെ നിര്യാണം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, സാംസ്‌കാരിക മന്ത്രി എം.എ.ബേബി, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയവരും അനുശോചിച്ചു.