സൗഹൃദങ്ങളുടെ നാഗവള്ളി
ജഗദീഷ് Posted on: 09 Sep 2010
മോഡല്‍സ്‌കൂളില്‍ എന്റെ സീനിയറായാണ് വേണുച്ചേട്ടന്‍ പഠിച്ചത്. ഞാന്‍ യു.പി. യിലും അദ്ദേഹം ഹൈസ്‌കൂളിലും. അക്കാലത്ത് അദ്ദേഹത്തെ ഞങ്ങള്‍ അറിയുന്നത് ഗായകനായാണ്. ഞങ്ങളുടെ കുടുംബം അന്ന് തൈക്കാട്ടായിരുന്നു താമസിച്ചിരുന്നത്. അമ്മന്‍കോവിലിനടുത്താണ് വേണുവേട്ടന്‍ താമസിക്കുന്നത്. അങ്ങനെ ഞങ്ങള്‍ അയല്‍പക്കക്കാര്‍ കൂടിയായി. മറ്റൊരുബന്ധം കൂടി ഞങ്ങള്‍ക്കിടയിലുണ്ട്. എന്റെ ചേട്ടന്റെ ക്ലാസ്‌മേറ്റായിരുന്നു അദ്ദേഹം.
ജനം അദ്ദേഹത്തെ അറിയുന്നത് ആകാശവാണിയിലെ ഗാനങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ്. സാഹിത്യം കലര്‍ന്ന അവതരണമാണെങ്കിലും ശ്രോതാക്കളില്‍ അത് വല്ലാത്ത സ്വാധീനം ചെലുത്തി. ഇന്നത്തെപ്പോലെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ അതിപ്രസരമില്ലാത്തതിനാല്‍ ജനം ആശ്രയിക്കുന്നത് ആകാശവാണിയെയാണ്. ഞാന്‍ മാര്‍ഇവാനിയോസ് കോളേജില്‍ പഠിക്കുന്ന കാലത്ത് യുവവാണിയില്‍ ' ഇതളുകള്‍ ' എന്ന ഹാസ്യലഘുനാടകം അവതരിപ്പിക്കാന്‍ ചെല്ലുമായിരുന്നു. അവിടെവെച്ച് അദ്ദേഹത്തെ കാണും. വിഷാദം കലര്‍ന്ന ചിരിയോടെ വിശേഷങ്ങള്‍ ആരായാനെത്തുമായിരുന്നു വേണുവേട്ടന്‍. അങ്ങനെ സ്‌നേഹത്തിന്റെ ഇഴമുറുക്കത്തിന് ആകാശവാണിയും നിമിത്തമായി.
ആ കാലത്താണ് ' ഉള്‍ക്കടല്‍ ' എന്ന സിനിമയില്‍ നായകനായി അദ്ദേഹമെത്തുന്നത്. കോളേജ് വിദ്യാര്‍ത്ഥികളുടെയിടയില്‍ ഞൊടിയിടയില്‍ പുതിയൊരു പരിവേഷവുമായി അദ്ദേഹമെത്തി. കാംപസുകളിലെ നഷ്ടപ്രണയങ്ങള്‍ അദ്ദേഹത്തിലൂടെ പ്രേക്ഷകന്‍ അറിഞ്ഞു. നിരാശാകാമുകന്‍ എന്ന ഇമേജ് സൃഷ്ടിക്കപ്പെടുന്നതും അങ്ങനെ. അന്നുമുതല്‍ ' പരാജയപ്പെടുന്ന കാമുകന്‍ ' എന്ന പരിവേഷം മറ്റാരും ഇത്രയും കാല്‍പ്പനികഭാവത്തോടെ അഭിനയിച്ചുഫലിപ്പിച്ചോയെന്നും സംശയമുണ്ട്. 'ശാലിനി എന്റെ കൂട്ടുകാരി'യിലെ 'ആത്മഹത്യ ' ചെറുതല്ലാത്ത പ്രതിഫലനമാണ് കാംപസുകളിലുണ്ടാക്കിയത്. ആ സമയത്താണ് ബാലചന്ദ്രമേനോന്‍-വേണുനാഗവള്ളി കൂട്ടുകെട്ട് ശക്തമാകുന്നത്. ഒരു ആത്മബന്ധമുണ്ടായിരുന്നു അവരുടെയിടയില്‍. ബാലചന്ദ്രമേനോന്റെ അക്കാലത്തെ സിനിമകളുടെ കഥാചര്‍ച്ചകളില്‍ വേണുച്ചേട്ടനുണ്ടായിരുന്നു.
എപ്പോഴും വേണുച്ചേട്ടന്‍ തന്റെ കഥാപാത്രങ്ങളെ കണ്ടെത്തിയിരുന്നത് ചുറ്റുവട്ടത്ത് നിന്നായിരുന്നു. കണ്ണില്‍ പതിഞ്ഞ വ്യക്തികള്‍, സുഹൃത്തുക്കള്‍, ഹൃദയത്തെ ഉലച്ച് കടന്നുപോയവര്‍... അങ്ങനെ പലരെയും അദ്ദേഹം സിനിമയിലേക്ക് കഥാപാത്രങ്ങളായി കൊണ്ടുവന്നു. സ്‌കൂള്‍ കാലഘട്ടത്തിലോ മറ്റോ ആണ്. വേണുച്ചേട്ടന്റെ ആത്മസുഹൃത്ത് ഒരു സൈമണ്‍ മാത്യുവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വവും സത്തയുമെടുത്താണ് 'സുഖമോ ദേവി' എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിന്‌രൂപം നല്‍കിയത്. എനിക്കുമുണ്ടായി ഒരു അനുഭവം. ഒരിക്കല്‍ ഒരു സൗഹൃദസദസ്സില്‍ ഞാന്‍ ചില രാഷ്ട്രീയക്കാരെ അനുകരിച്ച് പരിപാടി നടത്തി. ആക്ഷേപഹാസ്യമായതിനാല്‍ എല്ലാവരെയും രസിപ്പിച്ചു. വേണുച്ചേട്ടനും അത് നന്നായി രസിച്ചിരിക്കണം. അദ്ദേഹം പിന്നീടൊരിക്കല്‍ പറഞ്ഞു 'സ്വാഗതം ' എന്ന ചിത്രത്തില്‍ എനിക്കായി മാറ്റിവെച്ച രാഷ്ട്രീയക്കാരന്റെ കഥാപാത്രം രൂപപ്പെട്ടത് അന്ന് ആ സദസ്സില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നായിരുന്നു.എന്നും അദ്ദേഹത്തിന്റെ എല്ലാ സുഹൃത്തുക്കള്‍ക്കുമുണ്ടാകും ഇങ്ങനെ ഒരനുഭവം. അവരുടെ ഭാവങ്ങള്‍. അവരുടെ പ്രകൃതം. അങ്ങനെ വേണുച്ചേട്ടന്‍ ചിലപ്പോള്‍ നമ്മളറിയാതെ നമ്മളെ സിനിമയിലേക്ക് പകര്‍ത്തും.
വേണുച്ചേട്ടന്റെ നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. 'സര്‍വകലാശാല'യിലെ ലൈബ്രേറിയനില്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍. കഠിനാധ്വാനിയായ വേണുച്ചേട്ടനെ മാത്രമേ എനിക്കറിയൂ. ഷൂട്ടിങ്‌സമയത്ത് എന്നും രാവിലെ ഏഴുമണിക്ക് മുന്‍പുതന്നെ ആദ്യഷോട്ടെടുത്തിരിക്കും. അത് കഴിഞ്ഞേയുണ്ടാകൂ പ്രാതല്‍. സംവിധായകന്‍ ശശികുമാറിന്റെ തലമുറയ്ക്ക് ശേഷം ഇക്കാര്യത്തില്‍ ഇത്രയും നിഷ്‌കര്‍ഷ പുലര്‍ത്തുന്ന അപൂര്‍വം സംവിധായകരിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമകളില്‍ പാട്ടുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഉള്ളിലലിഞ്ഞ സംഗീതബോധം കൊണ്ടാകണം അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകള്‍ക്കെല്ലാം പ്രത്യേകതകളുണ്ടായിരുന്നു. സംഭാഷണങ്ങള്‍ കാവ്യാത്മകമായതിനാല്‍ അവ എത്രത്തോളം പ്രേക്ഷകനുമായി സംവദിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
വേണുച്ചേട്ടന്‍ ഓര്‍മകളിലോടിയെത്തുമ്പോള്‍ ഒപ്പം അദ്ദേഹത്തിന്റെ വഴുതയ്ക്കാട്ടെ വീടുമെത്തും.ഒട്ടുമിക്കദിവസങ്ങളിലും സായാഹ്നസദസ്സുകളുണ്ടാകാറുണ്ട്. അന്തരിച്ച നടന്‍ മുരളി, നെടുമുടി വേണു, മണിയന്‍പിള്ള രാജു, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, ക്യാമറാമാന്‍ വിപിന്‍മോഹന്‍... അങ്ങനെ പലരും ആ സദസ്സിന്റെ ഭാഗമായിരുന്നു. പലപ്പോഴും ഞാനും അവിടെയെത്തും. ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളും ആഹ്ലാദത്തിന്റെ തിരക്കഥകളുമായിരുന്നു അവിടെ ദിനംപ്രതി രൂപപ്പെട്ടിരുന്നത്.
ഞാന്‍ കണ്ട പച്ചയായ മനുഷ്യനായിരുന്നു വേണുച്ചേട്ടന്‍. ചെറിയൊരു തമാശ പറഞ്ഞാല്‍പ്പോലും പൊട്ടിച്ചിരിക്കും. ദു:ഖം താങ്ങാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അന്തരിച്ച സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ മൃതശരീരത്തിന് മുന്നില്‍ നിന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞുപോയി അദ്ദേഹം. തെളിമയുള്ള മനസ്സിന്റെ ഉടമയായ അദ്ദേഹം വലിയൊരു അഭിമാനിയുമായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തും നല്‍കുന്ന വേണുച്ചേട്ടന്‍ ആരുടെയും സഹായമഭ്യര്‍ത്ഥിച്ചിട്ടില്ല.
ആരോടും കടം ചോദിക്കാന്‍ പോലും തയ്യാറല്ല. ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ കയറിയാല്‍ ബില്‍തുക നല്‍കുന്നത് വേണുച്ചേട്ടനാകും. ഈയിടെ അദ്ദേഹം സാമ്പത്തികഞെരുക്കം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി 'അമ്മ' കൈനീട്ടം നല്‍കാന്‍ തീരുമാനിച്ചു. വേണുച്ചേട്ടന്‍ സ്‌നേഹപൂര്‍വം അത് നിരസിച്ചു.