Mathrubhumi Logo
  nehrutrophy

ചമ്പക്കുളം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Posted on: 15 Aug 2010

ആലപ്പുഴ:ട്രാക്കില്‍ പരിശീലനത്തുഴച്ചില്‍ നടത്തിയ ചമ്പക്കുളം ചുണ്ടന്‍ ജലഗതാഗതവകുപ്പിന്റെ ബോട്ടിലിടിക്കുന്നതില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാവിലെ 11.45നായിരുന്നു സംഭവം. ആവേശകരമായി തുഴഞ്ഞ് ഫിനിഷിങ് പോയിന്‍് കടന്ന ചമ്പക്കുളം ചുണ്ടന്‍ പടിഞ്ഞാറുനിന്ന്‌വന്ന ബോട്ടിനടുത്ത് എത്തിയതാണ്. കായലിലുണ്ടായിരുന്ന ഇരുട്ടുകുത്തി വള്ളം ശരവണിലെ തുഴച്ചില്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ചമ്പക്കുളത്തിലെ തുഴച്ചില്‍ക്കാര്‍ പെട്ടെന്ന് വള്ളം നിയന്ത്രിച്ചുനിര്‍ത്തി. അപ്പോഴേക്കും ബോട്ടിന്റെ അഞ്ചുമീറ്റര്‍ അടുത്തുവരെ വള്ളം എത്തിയിരുന്നു.

മയില്‍വാഹനം എന്ന ചെറുവള്ളം പിന്നീട് ഫിനിഷിങ് പോയിന്റില്‍ ബോട്ടിന്റെ ഓളത്തില്‍പ്പെട്ട് മറിഞ്ഞു.

*****

ആലപ്പുഴ:ലക്ഷങ്ങള്‍ ചെലവിട്ട് നെഹ്രുട്രോഫി സംഘടിപ്പിച്ചവര്‍ മത്സരം കാണാനെത്തുന്നവര്‍ക്കും തുഴച്ചില്‍ക്കാര്‍ക്കുമായി താത്കാലിക മൂത്രപ്പുര തയ്യാറാക്കാന്‍ മറന്നു. സുരക്ഷാകാരണങ്ങളാല്‍ കാഴ്ചക്കാര്‍ ഉച്ചയ്ക്ക് 12നുമുമ്പ് പവലിയനിലെത്തണമെന്നായിരുന്നു നിര്‍ദേശം. രാവിലെ 10 മുതല്‍ വിദേശികളടക്കമുള്ളവര്‍ പുന്നമടയില്‍ എത്തി സ്ഥാനം പിടിച്ചു. വൈകീട്ട് ആറരയോടാണ് ഇവരില്‍ ഭൂരിപക്ഷവും മടങ്ങിയത്. എട്ടുമണിക്കൂറോളം മൂത്രമൊഴിക്കാന്‍ കഴിയാതെ ഇരിക്കേണ്ടിവന്നവര്‍ സംഘാടകരെ ശപിച്ചുകൊണ്ടാണ് മടങ്ങിയത്.

നെഹ്രുട്രോഫി ജലോത്സവ നടത്തിപ്പില്‍ എന്തെല്ലാം പുതുമ കൊണ്ടുവന്നാലും മൂത്രപ്പുരയുടെ കാര്യംമാത്രം ബന്ധപ്പെട്ടവര്‍ ഓര്‍ക്കില്ല. വര്‍ഷങ്ങളായി ഇതുതന്നെയാണ് സ്ഥിതി. മുമ്പ് വിദേശ വിനോദസഞ്ചാരികള്‍ ഇതേപ്പറ്റി പരസ്യമായി പരാതിപ്പെട്ടിട്ടുണ്ട്.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss