Mathrubhumi Logo
  nehrutrophy

തകര്‍ന്നത് 'ജീസസി'ന്റെ ഹാട്രിക് സ്വപ്‌നം

Posted on: 15 Aug 2010

ആലപ്പുഴ: ഇക്കുറി നെഹ്രുട്രോഫി വള്ളംകളിയില്‍ തകര്‍ന്നത് കൊല്ലം ജീസസ് ബോട്ട് ക്ലബ്ബിന്റെ ഹാട്രിക്ക് സ്വപ്നം.

2008ല്‍ കാരിച്ചാലും 2009ല്‍ ചമ്പക്കുളവും തുഴഞ്ഞ് നെഹ്രു ട്രോഫി നേടിയ ജീസസ് ക്ലബ് ഇക്കുറി കാരിച്ചാലിലാണ് നയമ്പെറിഞ്ഞത്. ഇത്തവണ നേടിയാല്‍ തുടര്‍ച്ചയായി മൂന്നാംജയം കുറിച്ച് ജീസസ് ക്ലബ് ഹാട്രിക്ക് കരസ്ഥമാക്കുമായിരുന്നു.

എന്നാല്‍ ക്ലബ്ബില്‍ ഫൈനലില്‍പ്പോലും എത്താതെ പുറത്തുപോകേണ്ട ഗതികേടാണുണ്ടായത്. പ്രാഥമികമത്സരത്തില്‍ അവസാനഘട്ടംവരെ മുന്നില്‍നിന്ന കാരിച്ചാല്‍, ജവഹറിനും ഇല്ലിക്കളത്തിനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയി.

വന്‍ തയ്യാറെടുപ്പോടെയാണ് കാരിച്ചാലുമായി ജീസസ് ക്ലബ് മത്സരത്തിന് വന്നത്. മൂന്നുമാസത്തെ തീവ്രപരിശീലനം ഇവര്‍ നടത്തിയിരുന്നു. ഇത്രകാലം പരിശീലനം നടത്തിയ ചുണ്ടന്‍ നെഹ്രു ട്രോഫിയുടെ ചരിത്രത്തിലില്ല. ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് മത്സരത്തിനു വന്നതും കുവൈറ്റിലെ ബിസിനസ്സുകാരനായ കൈനകരി സ്വദേശി ജിജി ജേക്കബ് പൊള്ളയില്‍ നയിച്ച ഈ ചുണ്ടന്‍തന്നെ.

നിര്‍ഭാഗ്യമെന്നായിരുന്നു ജീസസ് ക്ലബ്ബിന്റെ നപ്രാഥമിക വിലയിരുത്തല്‍. അവസാനഘട്ടത്തില ലീഡ് നിലനിര്‍ത്താന്‍ കഴിയാത്തതാണ് മറ്റൊരു കാരണം.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss