Mathrubhumi Logo
  nehrutrophy

നയമ്പുകൊണ്ട് മഹേന്ദ്രജാലം തീര്‍ത്ത്...

Posted on: 15 Aug 2010


ആലപ്പുഴ: നയമ്പുകൊണ്ട് മഹേന്ദ്രജാലം തീര്‍ത്ത് കരുത്തിന്റെ കൈകള്‍ ജലോത്സവപ്രേമികളുടെ മനം കവര്‍ന്നു. മത്സരവള്ളംകളിക്ക് മുന്നോടിയായുള്ള മാസ്ഡ്രില്ലാണ് കാണികളെ ജലോത്സവത്തിന്റെ ആവേശത്തിലേക്ക് വരവേറ്റത്.

19 ചുണ്ടന്‍ വള്ളങ്ങളാണ് മാസ്ഡ്രില്ലില്‍ പങ്കെടുത്തത്. 1.45നു തന്നെ ചുണ്ടന്‍ വള്ളങ്ങള്‍ പ്രധാന പവലിയനു മുന്‍പില്‍ നിരന്നു. വിശിഷ്ടാതിഥിയായി രാഷ്ട്രപതി എത്തുന്നതിനു മുന്‍പേ അണിനിരക്കാനായിരുന്നു സംഘാടകരുടെ നിര്‍ദേശം. രാഷ്ട്രപതി എത്തിക്കഴിഞ്ഞ 3.15 ഓടെയായിരുന്നു മാസ്ഡ്രില്‍ ആരംഭിച്ചത്. ഇതിനിടെ കാറ്റില്‍പ്പെട്ട് ചുണ്ടന്‍ വള്ളങ്ങളുടെ അമരം ദിശമാറുന്നുണ്ടായിരുന്നു. വള്ളങ്ങള്‍ നേരേയാക്കാന്‍ 'കാറ്റിനെ പഴി പറഞ്ഞുകൊണ്ടുള്ള' സംഘാടകരുടെ ഇടക്കിടെയുള്ള നിര്‍ദേശം ചിരിപരത്തി.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss