Mathrubhumi Logo
  nehrutrophy

കൈയടിച്ച് വള്ളംകളിയുടെ ആവേശം നുകര്‍ന്ന് രാഷ്ട്രപതി

Posted on: 15 Aug 2010


ആലപ്പുഴ: ഗൗരവമായി വള്ളംകളി വീക്ഷിക്കുന്നതിനിടയില്‍ ഇടക്ക് കൈയടിച്ചും കടുത്ത മത്സരത്തില്‍ കളിവള്ളങ്ങളുടെ ഫിനിഷിങ് ഇരിപ്പിടത്തില്‍നിന്ന് എത്തിവലിഞ്ഞ് ആകാംക്ഷയോടെ നോക്കിയും രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ വള്ളംകളിലഹരിയിലമര്‍ന്നു.കുമരകത്തു നിന്ന് ആലപ്പുഴ റിക്രേയഷന്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ എത്തിയശേഷം കാര്‍ മാര്‍ഗം ബോട്ടുജെട്ടിയില്‍ എത്തി അവിടെ നിന്ന് ബോട്ടില്‍ തന്നെ സുരക്ഷാ സന്നാഹത്തോടെയാണ് ഉച്ചയ്ക്ക് 2.15 ന് അവര്‍ വള്ളംകളി നടക്കുന്ന പുന്നമടക്കായലിലെ പവലിയനില്‍ എത്തിച്ചേര്‍ന്നത്.

കളിവള്ളങ്ങളുടെ മാസ്ഡ്രില്‍ വേളയില്‍ തുഴച്ചില്‍ക്കാര്‍ തുഴകളുയര്‍ത്തി ആഭിവാദ്യം നേര്‍ന്നപ്പോള്‍ കൈവീശി അവര്‍ പ്രത്യഭിവാദ്യം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ രാടഷ്ട്രപതി മൈക്കിനുമുന്നില്‍ എത്തിയപ്പോള്‍ കായലില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങി.

ആര്‍പ്പോ..... ഇര്‍...റോ... വിളികള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ രാഷ്ട്രപതിയുടെ കണ്ണുകളില്‍ വിസ്മയം തുളുമ്പി. ഒരോ ചുണ്ടന്‍ വള്ളത്തോടൊപ്പം ക്യാപ്ടനേയും അനൗണ്‍സര്‍ പരിചയപ്പെടുത്തുമ്പോള്‍ തുഴകളുയര്‍ത്തിയ കളിക്കാര്‍ക്കു നേരേ കൈവീശി രാഷ്ട്രപതി അവര്‍ക്ക് ആവേശം പകര്‍ന്നു.ഇളം നീലയും ഇളം പച്ചയും കലര്‍ന്ന ബോര്‍ഡറുള്ള കേരളാ സാരി ധരിച്ചാണ് പ്രതിഭാപാട്ടീല്‍ വള്ളംകളിക്ക് എത്തിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് സ്ത്രീകള്‍ തുഴഞ്ഞ കളിവള്ളം മുന്നിലൂടെ പോയപ്പോള്‍ ഒരു നിമിഷം അവര്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു. 'സ്ത്രീകളും മത്സരിക്കുന്നുണ്ടോ' എന്നവര്‍ തിരക്കുകയും ചെയ്തു.






ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss