Mathrubhumi Logo
  nehrutrophy

വള്ളംകളി കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പ്രതീകം-രാഷ്ട്രപതി

Posted on: 15 Aug 2010

ആലപ്പുഴ: സൗന്ദര്യം തുളുമ്പുന്ന വള്ളംകളികള്‍ കേവലം മത്സരം മാത്രമല്ല, ജനതകളുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പ്രതീകം കൂടിയാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിപ്രായപ്പെട്ടു. വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത ജന വിഭാഗങ്ങള്‍ ഒന്നിക്കുന്ന ജലമേള കായികശക്തിയുടെ പരീക്ഷണമെന്നു മാത്രം പറയാന്‍ കഴിയില്ല. ജലപ്രവാഹങ്ങളെക്കുറിച്ചുള്ള വിവരവും ശക്തിയെപ്പറ്റിയുള്ള നിരീക്ഷണവുമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

58-ാമത് നെഹ്രു ട്രോഫി മത്സരവള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
വള്ളംകളിയിലെ വിജയം ഒരു സംഘത്തിന്റെ സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നേട്ടമാണ്. കേരളജനതയുടെ ആവശത്തിന്റെയും കായികപ്രവര്‍ത്തനത്തിന്റെയും പ്രതിഫലനം കൂടിയാണ്. നെഹ്രു ട്രോഫി ഇതര ജലമേളകളും കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കടല്‍ത്തീരങ്ങളും കുന്നുകളും മലകളും കായലുംകൊണ്ട് കേരളം സമ്പന്നമാണ്. കലയുടെയും സംസ്‌കാരത്തിന്റെയും ചരിത്രസ്മാരകങ്ങളുടേയും കലവറ കൂടിയാണ് ഈ സംസ്ഥാനം. ഇതോടൊപ്പം ജലമേളകള്‍ കൂടിയാവുമ്പോള്‍ ഇവിടം സഞ്ചാരികളുടെ പ്രധാന താവളമാവുകയാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ജലമേളയ്ക്ക് ആരംഭംകുറിച്ച് സ്‌പോര്‍ട്‌സ് മന്ത്രി എം. വിജയകുമാര്‍ പതാക ഉയര്‍ത്തി. ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്, കെ.സി. വേണുഗോപാല്‍ എം.പി., സഹകരണ മന്ത്രി ജി. സുധാകരന്‍, ജലവിഭവ വകുപ്പ് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. കളിവള്ളങ്ങളുടെ മാസ് ഡ്രില്‍ ടൂറിസം പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ സീതാറാം യെച്ചൂരി ഫ്‌ളാഗ് ഓഫ് ചെയ്തു. രാഷ്ട്രപതിക്ക് മുഖ്യപ്രതി നല്കിക്കൊണ്ട് വള്ളംകളി സ്മരണിക കേന്ദ്ര ടൂറിസം സഹമന്ത്രി കുമാരി ഷെല്‍ജ പ്രകാശനം ചെയ്തു. രാഷ്ട്രപതിക്കുള്ള ഉപഹാരം ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സമ്മാനിച്ചു. കളക്ടര്‍ പി. വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss