വള്ളം കളിക്കിടയില്‍ ഗാലറിതകര്‍ന്ന് 37 പേര്‍ക്ക് പരിക്ക്
Posted on: 15 Aug 2010
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയുടെ ആവേശത്തിനിടെ ഫിനിഷിങ് പോയിന്റിനു സമീപം ടൂറിസം ടെര്‍മിനലിനു മുന്നിലെ ഗാലറി തകര്‍ന്നു. സംഭവത്തില്‍ 37 പേര്‍ക്ക് പരിക്കേറ്റു. മത്സരങ്ങളുടെ ഇടവേളയില്‍ വൈകീട്ട് 4.30 യോടെയായിരുന്നു സംഭവം. തകര്‍ന്ന ഗാലറിയുടെ ഇടയില്‍പ്പെട്ടാണ് കാണികള്‍ക്കു പരിക്കേറ്റത്.ഗാലറി കരയിലേക്കുതന്നെ തകര്‍ന്നുവീണതിനാല്‍ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ നല്കാന്‍ വൈകിയതിനെചൊല്ലി ആസ്പത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പോലീസ്ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.