ആദ്യം പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി, പിന്നെ നെഹ്രുട്രോഫി
-ജി.ഉണ്ണികൃഷ്ണന്‍ Posted on: 12 Aug 2010
ആലപ്പുഴ: 1952 ഡിസംബര്‍ 22. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു ആലപ്പുഴയിലെത്തുന്നു. കോട്ടയത്തുനിന്ന് ജലമാര്‍ഗം. ആലപ്പുഴ നഗരവും കുട്ടനാടും ഉത്സവത്തിമിര്‍പ്പില്‍. നാടും നഗരവും പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി.
സ്വീകരണത്തിന്റെ ഭാഗമായി കായലില്‍ ചെറുതും വലുതുമായ വള്ളങ്ങളുടെ ഘോഷയാത്രയും മത്സരവും. ചുണ്ടന്‍വള്ളങ്ങള്‍ മുതല്‍ കൊതുമ്പുവള്ളങ്ങള്‍ വരെ കൊടിതോരണങ്ങള്‍ക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മത്സരം തുടങ്ങി. നെഹ്രുവിനോടൊപ്പം ഇന്ദിരാ പ്രിയദര്‍ശിനിയും മക്കളായ രാജീവും സഞ്ജയും.ആദ്യമത്സരത്തില്‍ വിജയിച്ചത് നടുഭാഗം ചുണ്ടന്‍. ക്യാപ്റ്റന്‍ പയ്യനാട് ചാക്കോ മാപ്പിളയ്ക്ക് പ്രധാനമന്ത്രി ട്രോഫി സമ്മാനിച്ചു.
ആവേശഭരിതനായ നെഹ്രു, ട്രോഫി സമ്മാനിച്ചശേഷം സകല സുരക്ഷാസംവിധാനങ്ങളും മറന്ന് ചുണ്ടന്‍വള്ളത്തിലേക്ക് ചാടിക്കയറി. തുഴച്ചില്‍കാര്‍ക്ക് ആവേശവും സന്തോഷവും. അവര്‍ ആര്‍പ്പുവിളികളോടെ വള്ളം പുന്നമടക്കായലില്‍നിന്ന് ആലപ്പുഴ ജെട്ടിയിലേക്ക് തുഴഞ്ഞു. പ്രധാനമന്ത്രി എല്ലാംമറന്ന് വള്ളത്തില്‍ തുള്ളിച്ചാടിയത് പഴമക്കാര്‍ ഓര്‍ക്കുന്നു.
ഈ ആവേശം മനസ്സില്‍ സൂക്ഷിച്ച പ്രധാനമന്ത്രി ഡല്‍ഹിയില്‍ചെന്നശേഷം അദ്ദേഹത്തിന്റെ കൈയൊപ്പോടെ പുതിയ ട്രോഫി അയച്ചു. 'പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി'യായി വിജയികള്‍ക്ക് സമ്മാനിച്ചിരുന്നത് ഇതായിരുന്നു.നെഹ്രുവിന്റെ മരണശേഷം പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി നെഹ്രു ട്രോഫിയായി. വള്ളംകളിയുടെ പേരും നെഹ്രറുട്രോഫി ജലോത്സവം എന്നായി.