Mathrubhumi Logo
  nehrutrophy

സ്റ്റാര്‍ട്ടിങ് പോയിന്റിലെ പരിഷ്‌കാരം ഭാഗികം മാത്രം

Posted on: 12 Aug 2010

ആലപ്പുഴ: വള്ളങ്ങളുടെ സ്റ്റാര്‍ട്ടിങ് കുറ്റമറ്റതാക്കാനായി നാലു ലക്ഷം രൂപയുടെ പദ്ധതി ഇക്കുറി ഭാഗികമായിട്ടേ നടപ്പിലാക്കുകയുള്ളൂ. ഫണ്ട് ലഭിക്കാത്തത് പദ്ധതിക്ക് തടസ്സമായിരിക്കുകയാണ്.സ്റ്റാര്‍ട്ടിങ്ങിനണിനിരക്കുന്ന വള്ളങ്ങള്‍ കായലിലെ ഒഴുക്കില്‍പ്പെട്ട് പിറകോട്ടുപോകാതിരിക്കാന്‍ ക്രോസ്ബാര്‍ സ്ഥാപിച്ച് തടഞ്ഞുനിര്‍ത്താനുദ്ദേശിച്ചിരുന്നു. അതുപോലെ നിശ്ചിത സമയക്രമം പാലിക്കാന്‍ സ്റ്റാര്‍ട്ടിങ്ങിന് താമസിച്ചെത്തുന്ന വള്ളങ്ങളെ ക്രോസ്ബാര്‍ സ്ഥാപിച്ച് തടയാനും ലക്ഷ്യമിട്ടു. ഈ സംവിധാനം സ്ഥാപിക്കാന്‍ ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയത്. ഇത് വള്ളംകളിക്ക് മുമ്പായി സ്ഥാപിക്കാന്‍ സമയമില്ലെന്ന കാരണം പറഞ്ഞ് ഉപേക്ഷിക്കുകയാണ്.

അതേ സമയം വള്ളങ്ങളുടെ ചുണ്ട് ഒരുപോലെ മുട്ടിനില്‍ക്കാന്‍ വടം ഇടുന്നതിനായി ഒരു പ്ലാറ്റ്‌ഫോമും കൂടി സ്ഥാപിക്കും. തടികൊണ്ടു നിര്‍മിക്കുന്ന ഈ പ്ലാറ്റ്‌ഫോമിന് ഒരു ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തേതുപോലെ ഇവിടെ ഒരു ക്രോസ്ബാറും ഉണ്ടാകും. സ്റ്റാര്‍ട്ടിങ്ങിന് ഹോണ്‍ അടിക്കുമ്പോള്‍ ക്രോസ്ബാറും വടവും മാറ്റുന്നതോടെയാണ് വള്ളങ്ങള്‍ തുഴച്ചില്‍ ആരംഭിക്കുന്നത്. നെഹ്രുട്രോഫി സൊസൈറ്റിയുടെ സാമ്പത്തികഞെരുക്കമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായതെന്നറിയുന്നു. അടിയന്തര ജോലികള്‍ക്കായി മൂന്നു ലക്ഷം രൂപ ഡി.ടി.പി.സി.യില്‍നിന്ന് കടമെടുത്തിരിക്കുകയാണ്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss