സമയം അറിയിക്കാന്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍
Posted on: 12 Aug 2010
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയില്‍ വള്ളങ്ങളുടെ ഫിനിഷ് ചെയ്ത സമയം അറിയിക്കാന്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഫിനിഷിങ് പോയിന്റിലായിരിക്കും ഇവ സ്ഥാപിക്കുന്നത്. ഫിനിഷ് ചെയ്ത് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ഓരോ ട്രാക്കിലെയും വള്ളങ്ങള്‍ എടുത്ത സമയം ഇതില്‍ തെളിഞ്ഞുവരും.ജലോത്സവത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഓരോ മത്സരത്തിനും ശേഷം വള്ളങ്ങളെടുത്ത സമയം ലഭിക്കാന്‍ മുമ്പ് ഏറെ താമസം നേരിട്ടിരുന്നു.