ട്രോഫി തിരിച്ചയക്കേണ്ട സ്ഥിതിയും വന്നു
-ജി.ഉണ്ണികൃഷ്ണന്‍ Posted on: 12 Aug 2010
എല്ലാവര്‍ഷവും വള്ളംകളി നടത്തി വിജയികള്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു അയച്ചുകൊടുത്ത പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി മടക്കിയയക്കേണ്ടിവരുമെന്ന അവസ്ഥയുമുണ്ടായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുനടന്ന ജലോത്സവത്തിന്റെ തൊട്ടടുത്ത വര്‍ഷമാണ് ഈ സ്ഥിതിയുണ്ടായത്. 1953-ല്‍ ജലോത്സവം നടത്താനായില്ല. അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ആലപ്പുഴ. 1954ലും വള്ളംകളി നടത്താന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അന്നത്തെ കൊല്ലം ജില്ലാ കളക്ടര്‍ പി.ഐ. ജേക്കബ്, ആലപ്പുഴയിലെ ജലോത്സവപ്രേമികളെയും നാട്ടുകാരെയും വിളിച്ചുകൂട്ടി, മത്സരം ഇക്കൊല്ലംകൂടി നടന്നില്ലെങ്കില്‍ ട്രോഫി തിരിച്ചയക്കേണ്ടിവരുമെന്ന് അറിയിച്ചു.
വള്ളംകളി പ്രേമികള്‍ ഇതൊരു വാശിയായെടുത്തു. ഉടന്‍തന്നെ സംഘാടക സമിതി രൂപവത്കരിക്കുകയും വള്ളംകളിമത്സരം നടത്തുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായിരുന്നു. എങ്കിലും കൈനകരി മീനപ്പള്ളിയാറ്റില്‍ ഒരുതരത്തില്‍ വള്ളംകളി നടത്തിയെടുത്തു. അന്ന് കാവാലം ടീം തുഴഞ്ഞ കാവാലം ചുണ്ടനാണ് പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി നേടിയത്.തുടര്‍ന്നങ്ങോട്ട് മുടങ്ങാതെ വള്ളംകളി നടന്നു. ഓണത്തിനുമുമ്പ് ഒരു ദിവസം വള്ളംകളി നടത്തുകയായിരുന്നു പതിവ്. പിന്നീടാണ് നിശ്ചിത തീയതിയായത്; ആഗസ്തിലെ രണ്ടാം ശനിയാഴ്ച.