ബോട്ട് ക്ലബ്ബുകള്‍ ജനപ്രിയ താരങ്ങളുടെ പിന്നാലെ
Posted on: 12 Aug 2010
ആലപ്പുഴ:ചുണ്ടന്‍ വള്ളത്തിന്റെ അമരത്ത് ജനപ്രിയതാരങ്ങളെ കൊണ്ടുവരാന്‍ ബോട്ടുക്ലബ്ബുകള്‍ നെട്ടോട്ടത്തില്‍. ചലച്ചിത്രതാരങ്ങളോടാണ് ഏറെ താത്പര്യം. കഴിഞ്ഞവര്‍ഷം കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞ കൊല്ലം ടൗണ്‍ ബോട്ട് ക്ലബ് കലാഭവന്‍ മണിയെ ക്യാപ്റ്റനാക്കിയാണ് ഈ പരീക്ഷണത്തിന് തുടക്കം കുറിച്ചത്
നെഹ്രുട്രോഫി ജലോത്സവത്തിന് കേളികൊട്ടുയരാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ നിരവധി ക്ലബ്ബുകള്‍ ജനപ്രിയതാരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
അതുപോലെ മിക്ക ബോട്ട് ക്ലബ്ബുകളും പരിശീലനത്തുഴച്ചിലിന് തയ്യാറെടുത്തുവരികയാണ്. ഇതിന്റെ ഉദ്ഘാടനത്തിന് ജനപ്രിയ ചലച്ചിത്ര-കായിക താരങ്ങളെയാണ് ക്ലബ്ബുകള്‍ ലക്ഷ്യം വെക്കുന്നത്.
ജനപ്രിയതാരങ്ങളെ അമരത്ത് കൊണ്ടുവരുന്നതോടെ നേട്ടങ്ങള്‍ പലതാണ്. സ്‌പോണ്‍സര്‍ ചെയ്യാന്‍ വന്‍കിട കമ്പനികള്‍ താത്പര്യം കാണിക്കും. മത്സരത്തിന് ഇവര്‍ തുഴയുന്ന ചുണ്ടന് കൂടുതല്‍ പിന്തുണ കിട്ടുമെന്നും കണക്കുകൂട്ടുന്നു.
മത്സരങ്ങള്‍ കടുത്തതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് ദിവസങ്ങളോളം പരിശീലനം നടത്തിയാണ് ഒരോ ടീമും ട്രാക്കിലിറങ്ങുന്നത്. ഇതിന് പണം കണ്ടെത്താന്‍ പല ബോട്ട് ക്ലബ്ബുകളും വിഷമിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് തുഴയാനറിയില്ലെങ്കിലും വള്ളംകളിയോട് ഭ്രമമുള്ള പ്രമുഖരെ ടീമില്‍ ഉള്‍പ്പെടുത്തി നല്ല സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബോട്ട് ക്ലബുകള്‍ ശ്രമിക്കുന്നത്.