കളിവള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു
Posted on: 12 Aug 2010
ആലപ്പുഴ: നെഹ്രു ട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍വള്ളങ്ങളുള്‍പ്പെടെയുള്ള വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. 19 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 60 കളിയോടങ്ങള്‍ ജലോത്സവത്തില്‍ മാറ്റുരയ്ക്കും. ചുണ്ടന്‍വള്ളങ്ങളുടെ അഞ്ചാമത്തെ ഹീറ്റ്‌സ് പ്രദര്‍ശനമത്സരമായിരിക്കും.
കളക്ടറേറ്റില്‍ ആര്‍.ഡി.ഒ. എ. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നറുക്കെടുപ്പിലൂടെയാണ് ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചത്. ചുണ്ടന്‍വള്ള ഉടമാ അസോസിയേഷന്‍ ഭാരവാഹികളായ ആര്‍.കെ. കുറുപ്പ്, പ്രൊഫ. പി.രഘുനാഥ്, രാജപ്പനാചാരി എന്നിവരും നേതൃത്വം നല്‍കി.