Mathrubhumi Logo
  nehrutrophy

വാടകയ്ക്കു വള്ളം; പിന്നെ നാട്ടുകാര്‍ക്ക് 'സ്വന്തം'

-ജി.ഉണ്ണിക്കൃഷ്ണന്‍ Posted on: 12 Aug 2010

ആലപ്പുഴ: പുന്നമടക്കായലില്‍ ഓളപ്പരപ്പുകളെ കീറിമുറിച്ച് ശരവേഗത്തില്‍ പാഞ്ഞടുക്കുന്ന വള്ളങ്ങള്‍ തുഴക്കാരുടെയും നാട്ടുകാരുടെയും 'സ്വന്ത'മാകും. ഭൂരിഭാഗമെണ്ണവും ബോട്ട് ക്ലബ്ബുകാര്‍ വാടകയ്ക്കാണെടുക്കുന്നതെങ്കിലും കൈയില്‍ കിട്ടിയാല്‍ പിന്നെ ചുണ്ടനുകള്‍ അവര്‍ക്ക് പ്രാണനുതുല്യം.

മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ ക്ലബ്ബുകള്‍ നല്ല വള്ളങ്ങള്‍ക്കായുള്ള തിരച്ചിലായി. ലക്ഷണമൊത്ത,പേരുകേട്ട, കൂടുതല്‍ തവണ നെഹ്രുട്രോഫി നേടിയെടുത്ത വള്ളങ്ങള്‍ക്കുവേണ്ടി അന്വേഷണം.ബോട്ടുക്ലബ്ബുകാര്‍ മിക്ക വള്ളങ്ങളും വാടകയ്ക്കാണെടുക്കുന്നത്. തരത്തിനനുസരിച്ച് 50,000രൂപ മുതല്‍ 85,000 വരെയുണ്ട് ഇക്കുറി റേറ്റ്. ട്രോഫിനേടുകയെന്നത് ജീവന്‍മരണ പോരാട്ടമാകുമ്പോള്‍ വള്ളത്തിന്റെ മികവ് പ്രധാനഘടകം തന്നെ. ഓരോവള്ളത്തിനും നല്ല ലക്ഷണങ്ങള്‍ പലതുണ്ട്. തങ്ങള്‍ക്കിണങ്ങിയതിനുവേണ്ടി മുന്‍കൂട്ടിത്തന്നെ ക്ലബ്ബുകള്‍ ബുക്കുചെയ്യും. സ്ഥിരമായി ഒരുവള്ളത്തില്‍ത്തന്നെ തുഴയുന്നവരുമുണ്ട്. കാരിച്ചാല്‍ ജലോത്സവസമിതിയുടെ കാരിച്ചാല്‍ ചുണ്ടന്‍ കൊല്ലം ജീസസ് ബോട്ട്ക്ലബാണ് വാടകക്കെടുത്തിരിക്കുന്നത്. കുറഞ്ഞ വാടകയെ വാങ്ങുന്നുള്ളൂ, 50,000 രൂപ. ചെറുതന ചുണ്ടനാണ് ഏറ്റവും കൂടുതല്‍ വാടക 85,000 രൂപ. വൈക്കം ബോട്ട് ക്ലബ്, ചെറുതന കരക്കാരുടെ ഈചുണ്ടന്‍വള്ളം വളരെ നേരത്തെതന്നെ നോട്ടമിട്ടിരുന്നു.

ചേന്നങ്കരി എമിറേറ്റ്‌സ് ബോട്ട്ക്ലബ് തുഴയുന്ന ഇല്ലിക്കളം ചുണ്ടന് 80,000 രൂപയാണ് വാടക നിശ്ചയിച്ചത്.എരമല്ലൂര്‍ കാക്കത്തുരുത്ത് ബോട്ട്ക്ലബ് തുഴയുന്ന വെള്ളന്‍ കുളങ്ങരയ്ക്ക് 65,000 രൂപയും, കാവാലം കരുമാടിക്കുട്ടന്‍ ബോട്ട്ക്ലബ് തുഴയുന്ന ശ്രീഗണേശന്‍ ചുണ്ടന് 50.000 രൂപയുമാണ് വാടക.

തായങ്കരി കരക്കാരുടെ ജവഹര്‍ തായങ്കരിയുമായി ഇക്കുറിയെത്തുന്നത് കുമരകം ടൗണ്‍ബോട്ട്ക്ലബ്ബാണ്.ഇതിന്റെ വാടക 70,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്തിരുവാര്‍പ്പ് ബോട്ട്ക്ലബ് തുഴയുന്നത് ചമ്പക്കുളം ചുണ്ടനിലാണ്. കരക്കാരുമായുള്ള ധാരണയനുസരിച്ച് 50,000 രൂപയോളമേ വാടക കൊടുക്കുന്നുള്ളൂ.ചമ്പക്കുളം വളംകളിക്ക് വാടകയില്ലാതെ ചമ്പക്കുളം ചുണ്ടന്‍ ഈ ബോട്ട്ക്ലബിന് വിട്ടുകൊടുത്തിട്ടുണ്ട്.

യു.ബി.സി.കൈനകരി തുഴഞ്ഞെത്തുന്ന പായിപ്പാടന്‍ ചുണ്ടന് 60,000 രൂപയാണ് വാടക നിജപ്പെടുത്തിയിട്ടുള്ളത്. കരുവാറ്റ ശ്രീവിനായകന്‍ വള്ളം,കുട്ടനാട് ബോട്ട്ക്ലബ് വാടകയ്‌ക്കെടുത്തിരിക്കുന്നത് 70,000 രൂപയ്ക്കാണ്. കരുവാറ്റചുണ്ടന്‍ തുഴയുന്നത് ചേന്നങ്കരി ലൂര്‍ദ്മാതാബോട്ട്ക്ലബ്ബാണ്.ലൂര്‍ദ്മാതാപള്ളിയുടെ ചുമതലയിലുള്ള ഈബോട്ട് ക്ലബ് 72,500 രൂപയ്ക്കാണ് ഈ ചുണ്ടന്‍ വാടകയ്‌ക്കെടുത്തിട്ടുള്ളത്. സെന്റ്‌ജോര്‍ജ് , ആനാരി, ആയാപറമ്പ് വലിയ ദിവാന്‍ജി, പുളിങ്കുന്ന് എന്നീ ചുണ്ടനുകളും ക്ലബുകളുമായുള്ള ധാരണയനുസരിച്ച് കുറഞ്ഞ വാടകക്കാണ് നല്‍കിയിരിക്കുന്നത്.

പ്രദര്‍ശന മത്സരത്തിനുള്ള വടക്കേആറ്റുപുറം ചുണ്ടന്‍, ആലപ്പാടന്‍ ചുണ്ടന്‍ എന്നിവക്ക് 50,000 രുപവീതമാണ് വാടക. ചതുര്‍ത്ഥ്യാകരി ഗുരുദേവാ ബോട്ട്ക്ലബ്ബാണ് ആലപ്പാടനില്‍ തുഴയുന്നത് നടുഭാഗം ബ്രദേഴ്‌സ്‌ബോട്ടു ക്ലബ് വടക്കേആറ്റുപുറത്തിലും. കുമരകം ബോട്ട്ക്ലബ്ബിന് പട്ടാറചുണ്ടന്‍ വാടകയില്ലാതെയാണ് വള്ളം ഉടമ അങ്കത്തിന് വിട്ടുകൊടുത്തിരിക്കുന്നത്. രണ്ടുവര്‍ഷംമുമ്പും തുഴഞ്ഞപ്പോള്‍ വാടക വേണ്ടെന്നുവെച്ചാണ് മുഹമ്മ സ്വദേശി ജോസിന്റെ പട്ടാറചുണ്ടന്‍ കുമരകത്തിന് നല്കിയത്. കൊല്ലം സെന്റ്‌ജോര്‍ജ് ബോട്ട്ക്ലബ്ബിന് തൃക്കുന്നപ്പുഴയില്‍നിന്നുള്ള 'ദേവസ്' ചുണ്ടന്‍ വാടകവാങ്ങാതെയാണ് കൊടുത്തിരിക്കുന്നത്.കാവാലം ബോട്ട് ക്ലബ്ബിനുവേണ്ടിത്തന്നെയുള്ളതാണ് കാവാലം

ചുണ്ടന്‍. നാട്ടുകാരുടെ കൂട്ടായ്മയ്ക്ക് വാടകയില്ല.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss