Mathrubhumi Logo
  nehrutrophy

ഏഴ് കുട്ടനാടന്‍ ചുണ്ടനുകളുടെ അമരത്ത് മറ്റു ജില്ലക്കാര്‍

-ജി.ഉണ്ണിക്കൃഷ്ണന്‍ Posted on: 12 Aug 2010

ആലപ്പുഴ: പുന്നമടക്കായലില്‍ തുഴയെറിയാന്‍, കുട്ടനാട്ടിലെ ഏഴ് പ്രമുഖ ചുണ്ടന്‍വള്ളങ്ങള്‍ എത്തുന്നത് സമീപജില്ലകളില്‍നിന്ന്. ഇത്തവണ നെഹ്രു ട്രോഫി ജലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ കൊല്ലം, കോട്ടയം ജില്ലകളിലെ ഏഴ് ബോട്ടുക്ലബ്ബുകള്‍ രംഗത്തുണ്ട്. ഇവര്‍ ബുക്കുചെയ്തിരിക്കുന്നതാകട്ടെ, ആലപ്പുഴ ജില്ലയിലെ ഏഴ് മികച്ച ചുണ്ടനുകളെയും. ഇതോടെ വള്ളംകളിയുടെ നാടെന്ന ഖ്യാതി കുട്ടനാടും ആലപ്പുഴ ജില്ലയും കടക്കുകയാണ്. കാരിച്ചാല്‍, ചെറുതന, പട്ടാറ, ദേവസ്, ജവഹര്‍ തായങ്കരി, ചമ്പക്കുളം, ആനാരി എന്നീ ചുണ്ടന്‍വള്ളങ്ങളാണ് മറുജില്ലക്കാരുടെ ലേബലില്‍ പുന്നമടയിലിറങ്ങുന്നത്.

കോട്ടയം ജില്ലയിലെ വൈക്കം ബോട്ടുക്ലബ് ചെറുതന ചുണ്ടനിലും കുമരകം ബോട്ടുക്ലബ് പട്ടാറ ചുണ്ടനിലും കുമരകം ടൗണ്‍ ബോട്ടുക്ലബ് ജവഹര്‍ തായങ്കരിയിലും തിരുവാര്‍പ്പ് ബോട്ടുക്ലബ് ചമ്പക്കുളത്തിലും മാറ്റുരയ്ക്കാനെത്തും. കൊല്ലം ജില്ലയില്‍നിന്നുള്ള ജീസസ് ബോട്ടുക്ലബ് കാരിച്ചാല്‍ ചുണ്ടനിലും സെന്റ് ജോര്‍ജ് ബോട്ടുക്ലബ് ദേവസ് ചുണ്ടനിലും കൊല്ലം ടൗണ്‍ ബോട്ടുക്ലബ് ആനാരി ചുണ്ടനിലും മത്സരിക്കാനിറങ്ങും. ഈ ബോട്ടുക്ലബ്ബുകാരെല്ലാം തങ്ങളുടെ ചുണ്ടനുകള്‍ നാട്ടിലെത്തിച്ച് പരിശീലനം തുടങ്ങിക്കഴിഞ്ഞു. ചെറുതന ചുണ്ടന്‍, വൈക്കം മറവന്‍തുരുത്തില്‍ മൂവാറ്റുപുഴയാറ്റിലാണ് പരിശീലനത്തുഴച്ചില്‍ നടത്തുന്നത്. കുമരകത്താണ് പട്ടാറ ചുണ്ടന്റെ പരിശീലനം. ജവഹര്‍ തായങ്കരി കുമരകത്ത് തൊള്ളായിരം തോട്ടിലും ചമ്പക്കുളം മീന്‍ചിറയിലും പരിശീലനം തുടങ്ങി.

കാരിച്ചാല്‍, ആനാരി ചുണ്ടനുകള്‍ കൊല്ലം ജില്ലയിലാണ് പരിശീലനം നടത്തുന്നത്. ദേവസ് ചുണ്ടന്റെ പരിശീലനം കൊല്ലം അഷ്ടമുടിക്കായലില്‍ അരുനല്ലൂര്‍ മുട്ടത്താണ് ആരംഭിച്ചതെങ്കിലും, തൃക്കുന്നപ്പുഴ പല്ലനയാറ്റിലേക്ക് മാറ്റിയിട്ടുണ്ട്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 »

 

വീഡിയോ

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്

---------------------------------------------

Discuss