Mathrubhumi Logo
  Alappuzha Edition - Heading

ആലപ്പുഴയുടെ പരിച്ഛേദമായി സദസ്സ്‌

Posted on: 31 May 2010

ആലപ്പുഴ: മാതൃഭൂമി എഡിഷന്‍ ഉദ്ഘാടനസമ്മേളനസദസ്സ് ആലപ്പുഴയുടെ പരിച്ഛേദമായി. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകള്‍ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടിലെത്തി. സ്ത്രീകളും കുട്ടികളും തൊഴിലാളികളുമുണ്ടായിരുന്നു.

പുന്നപ്ര വയലാര്‍ സമരനായകനും സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.കെ. ചന്ദ്രാനന്ദന്‍, വയലാര്‍ രാമവര്‍മ്മയുടെ പത്‌നി ഭാരതിത്തമ്പുരാട്ടി, മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പി.ടി. തോമസ് എം.പി., എം.എല്‍.എ.മാരായ സി.കെ. സദാശിവന്‍, എ.എം. ആരിഫ്, പി.സി. വിഷ്ണുനാഥ്, കെ.സി. ജോസഫ്, എം. മുരളി, പി. തിലോത്തമന്‍, ബി. ബാബുപ്രസാദ്, മുന്‍ എം.പി.മാരായ കെ.എസ്. മനോജ്, സി.എസ്. സുജാത, ടി.ജെ. ആഞ്ജലോസ്, മുന്‍ എം.എല്‍.എ. വി.ജെ. ഫ്രാന്‍സിസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ലത്തീഫ്, കോണ്‍ഗ്രസ് നേതാവ് കെ.എസ്. വാസുദേവശര്‍മ്മ, എ.ഐ.സി.സി. അംഗം ജി. ബാലചന്ദ്രന്‍, ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ പി. ഷാജിമോഹന്‍, ആലപ്പുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ജിന്‍ റിച്ചാര്‍ഡ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം. ലിജു, സി.പി.ഐ. ജില്ലാ സെക്രട്ടറി എ. ശിവരാജന്‍, മുന്‍ പി.എസ്.സി. ചെയര്‍മാന്‍ വി. ഗോപാലകൃഷ്ണക്കുറുപ്പ്, മുന്‍ പി.എസ്.സി. അംഗം ദേവദത്ത് ജി. പുറക്കാട്, ജനതാദള്‍ സംസ്ഥാന സെക്രട്ടറി ഷേക്ക് പി. ഹാരിസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, എസ്.എന്‍.ഡി.പി. യോഗം മുന്‍ ജനറല്‍ സെക്രട്ടറി കെ. ഗോപിനാഥന്‍, ചന്തിരൂര്‍ ശാന്തിഗിരി ആശ്രമത്തിലെ ഗുരുമിത്രന്‍ ജ്ഞാനതപസ്വി, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പദ്മനാഭപിള്ള, സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, എന്‍.എസ്.എസ്. ചേര്‍ത്തല താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി, സെക്രട്ടറി വി. ഗോപാലകൃഷ്ണന്‍ നായര്‍, എസ്.എന്‍.ഡി.പി. യോഗം അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, കേരള കോണ്‍ഗ്രസ് നേതാക്കളായ ബി. ഭാസ്‌കരപിള്ള, എ.സി. മാത്യു ഇടയാടി, എ.എന്‍. പുരം ശിവകുമാര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വെളിയാകുളം പരമേശ്വരന്‍, ജനറല്‍ സെക്രട്ടറി കെ. സോമന്‍, മുസ്‌ലിം ലീഗ് നേതാക്കളായ എ. യഹിയ, എം.എം. നസീര്‍, കെ. കൊച്ചുബാവ, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് പ്രൊഫ. ഡി. നാരായണന്‍കുട്ടി, സെക്രട്ടറിമാരായ നസീര്‍ പുന്നയ്ക്കല്‍, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, ജോസഫ് പാട്രിക്, എന്‍.കെ. നാഗേന്ദ്രന്‍, ഡി.സി.സി. ഭാരവാഹികളായ എബി കുര്യാക്കോസ്, ഇ. സമീര്‍, ടി.ജി. പദ്മനാഭന്‍ നായര്‍, സി.എം.പി. ജില്ലാ സെക്രട്ടറി പി. ബിനു, കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി വെളിയനാട് മാത്തച്ചന്‍, കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, കല്ലേലി രാഘവന്‍പിള്ള, സജിനി പവിത്രന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് തുടങ്ങിയവര്‍ സദസ്സിലുണ്ടായിരുന്നു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss