കേരളം കണ്ട ഏറ്റവും വലിയ പോരാളി
എ.കെ. ആന്റണി Posted on: 31 May 2010
എക്കാലത്തും അനീതിക്കെതിരെ പടപൊരുതിയ പാരമ്പര്യമുള്ള പത്രമാണ് മാതൃഭൂമി. ദേശീയപ്രസ്ഥാനത്തിന്റെ പോരാളിയായിരുന്ന, ഐക്യകേരളത്തിന്റെ പോരാളിയായിരുന്ന, കേരളം കണ്ട എല്ലാ സാമൂഹികപരിഷ്‌കരണങ്ങളുടെയും ഏറ്റവും വലിയ പോരാളിയായിരുന്ന മാതൃഭൂമിയെ ആലപ്പുഴ സര്‍വാത്മനാ സ്വാഗതംചെയ്യുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.
ആലപ്പുഴയിലേക്ക് മാതൃഭൂമി കടന്നുവന്നത് കുറച്ചു വൈകിയാണ്. ഒരിക്കലും വരാത്തതിനെക്കാള്‍ നല്ലതാണ് വൈകിയുള്ള ഈ വരവ് എന്നതിനാല്‍ ആലപ്പുഴക്കാരനായ ഞാന്‍ ക്ഷമിക്കുന്നു. പക്ഷേ, ആലപ്പുഴക്കാരായ ഞങ്ങള്‍ക്ക് സ്വാഗതം പറയാന്‍ വീരേന്ദ്രകുമാറും പി.വി. ചന്ദ്രനും മിനക്കെടേണ്ടിയിരുന്നില്ല. മാതൃഭൂമി കുടുംബാംഗങ്ങളെ ഞാന്‍ ആലപ്പുഴക്കാര്‍ക്കു വേണ്ടി ഹാര്‍ദമായി സ്വാഗതംചെയ്യുന്നു.
മാതൃഭൂമി ഞങ്ങളുടെ പത്രമാണ്. മാതൃഭൂമിക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്നതിനെക്കാള്‍ വേഗത്തില്‍ ആഴത്തിലുള്ള വേരോട്ടം ഇവിടെയുണ്ടാകും. കാരണം ആലപ്പുഴ ഒരുപാട് പ്രത്യേകതകള്‍ ഉള്ള പ്രദേശമാണ്.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞതുപോലെ വിയര്‍പ്പൊഴുക്കുന്നവരുടെ മണ്ണാണിത്. മണ്ണിനോടും കായലിനോടും കടലിനോടും മല്ലിട്ട് മുന്നോട്ടുപോകുന്ന ജനങ്ങള്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നു.
വിദ്യാര്‍ഥിപ്രവര്‍ത്തകനായി പൊതുരംഗത്തേക്ക് പിച്ചവെച്ച നാള്‍മുതല്‍ 'മാതൃഭൂമി' എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ആദ്യകാല പ്രവര്‍ത്തകരായിരുന്ന കെ.പി. കേശവമേനോനും വി.എം.നായരും കുട്ടിമാളുഅമ്മയും മാധവമേനോനും ദാമോദരമേനോനും എ.പി. ഉദയഭാനുവുമൊക്കെ അവരുടെ അനുഭവങ്ങള്‍ പകര്‍ന്നുതന്നിട്ടുണ്ട്. ആ ഗുരുനാഥന്മാരെയൊക്കെ ഈ അവസരത്തില്‍ ഞാന്‍ അനുസ്മരിക്കുന്നു.
ഒരു കാലഘട്ടത്തില്‍ മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നത് മാതൃഭൂമിയാണ്. മാതൃഭൂമിയില്‍ക്കൂടിയാണ് മലബാറില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായത്. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ വഴി സാമൂഹികപരിഷ്‌കരണപ്രസ്ഥാനങ്ങള്‍ക്കും മാതൃഭൂമി നേതൃത്വം നല്‍കി.
മാതൃഭൂമിയെ ജനങ്ങള്‍ കേരളത്തിന്റെ പത്രമായി കണക്കാക്കാന്‍ കാരണം മാതൃഭൂമിയുടെ പാരമ്പര്യമാണ്. ആ പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള ബാധ്യത മാതൃഭൂമിപ്രവര്‍ത്തകര്‍ക്കുണ്ട്.
മറ്റെല്ലാ ദൗത്യത്തിനും പുറമെ മറ്റൊരു പ്രത്യേക ദൗത്യം കൂടി മാതൃഭൂമിക്ക് ഏറ്റെടുക്കാനുണ്ട്. കേരളം വിട്ട് എവിടെച്ചെന്നാലും ഏറ്റവും കൂടുതല്‍ അംഗീകാരമുള്ളവരാണ് മലയാളികള്‍. ഡല്‍ഹിയിലും ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമെല്ലാം ചെന്നാല്‍ ആ നാടിന്റെ വികസനത്തിന് നേതൃപരമായ പങ്ക് വഹിച്ചത് മലയാളികളാണെന്ന് മനസ്സിലാകും. ഈ മലയാളികളുടെ നാടായ കേരളത്തിന് ഇതരസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേണ്ടത്ര വളര്‍ച്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഐക്യകേരളം ഉണ്ടായെങ്കിലും അര്‍ഹമായ വളര്‍ച്ച ഈ നാടിന് ഉണ്ടായിട്ടുണ്ടോ? അതില്‍ മാധ്യമങ്ങള്‍ അവരുടെ പങ്കിനെക്കുറിച്ച് ആലോചിക്കണം. കേരളത്തിന്റെ വികസനത്തിന് ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും യത്‌നിക്കണം.
വോട്ടുബാങ്ക് രാഷ്ട്രീയത്തെക്കാളും സര്‍ക്കുലേഷനെക്കാളും പ്രാധാന്യം നാടിന്റെ വികസനത്തിനു നല്‍കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. വികസനകാര്യത്തില്‍ രാഷ്ട്രീയവും വേണ്ട സര്‍ക്കുലേഷനും വേണ്ട. വികസനത്തിന്റെ കാര്യത്തില്‍ വോട്ടു കുറയാനും പോകുന്നില്ല, വോട്ടു കിട്ടാനും പോകുന്നില്ല. വോട്ട് ഉണ്ടാകുന്നത് തിരഞ്ഞെടുപ്പുസമയത്തെ രാഷ്ട്രീയസാഹചര്യം അനുസരിച്ചാണ്.
വികസനകാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊപ്പം മാധ്യമങ്ങള്‍ക്കും വലിയപങ്കുണ്ട്. ഞാന്‍ ഇനിപ്പറയുന്ന അഭിപ്രായം ഒരുപക്ഷേ അപ്രിയമായിരിക്കും- എടുത്തുചാടി മാധ്യമങ്ങള്‍ നിലപാട് സ്വീകരിക്കരുത്. വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച ശേഷമേ നിലപാട് സ്വീകരിക്കാവൂ.
കേരളത്തിന്റെ അര്‍ഹമായ വികസനത്തിന് രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍പോലെതന്നെ മാധ്യമങ്ങളുടെ നിലപാടുകളും തടസ്സമായി നില്‍ക്കുന്നു. രാഷ്ട്രീയത്തിനും സര്‍ക്കുലേഷന്‍ ചിന്തയ്ക്കും അതീതമായി മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും പുതിയ നിലപാടെടുക്കണം. അങ്ങനെയായാല്‍ അടുത്ത 10 വര്‍ഷത്തിനകം കേരളത്തിന് വളരെ തിളക്കമാര്‍ന്ന സ്ഥാനം നേടാന്‍ കഴിയും. കേരളഗവണ്‍മെന്റും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചാല്‍ 10 കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഏഴെണ്ണമെങ്കിലും നടത്തിത്തരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകും. കേരളത്തിനു വേണ്ടി ഇത്തരം കാര്യങ്ങളില്‍ എന്റെ കഴിവുകള്‍ വിനിയോഗിക്കാന്‍ ഞാനും തയ്യാറാണ്.
ആലപ്പുഴക്കാര്‍ക്ക് മാതൃഭൂമി ഇഷ്ടപ്പെടാന്‍ എല്ലാ സാധ്യതകളുമുണ്ട്. ഒരുകാലത്ത് മലബാറില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മാതൃഭൂമിയുടെ പ്രസിദ്ധീകരണം കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നതില്‍ ആദ്യകാലത്ത് നേതൃത്വം നല്‍കിയ വി.എം. നായരുടെ സ്മാരകമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകഴിഞ്ഞു.
കുട്ടിമാളുഅമ്മയുടെ പേരിലുള്ള സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായി ഞാന്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു.
ഒട്ടേറെ മഹിമകളുള്ള മാതൃഭൂമിക്ക് ഒരു പോരായ്മ ഉണ്ടായിരുന്നു; ആലപ്പുഴയില്‍ എഡിഷന്‍ ഇല്ല എന്ന പോരായ്മ. അതുപോലെ ആലപ്പുഴയ്ക്കും ഒരു പോരായ്മ ഉണ്ടായിരുന്നു; കേരളത്തിന് അഭിമാനമായ മാതൃഭൂമിയുടെ എഡിഷന്‍ ഇവിടെയില്ല എന്ന പോരായ്മ. ഇതു രണ്ടും ഇതാ പരിഹരിച്ചിരിക്കുന്നു. മാതൃഭൂമിയുടെ 14-ാമത് എഡിഷന്‍ ആലപ്പുഴയിലെ മുഴുവന്‍ അക്ഷരസ്‌നേഹികള്‍ക്കുമായി ഞാന്‍ ആദരവോടെ സമര്‍പ്പിക്കുന്നു.