വികസനദാഹം പ്രക്ഷോഭമായി ആലപ്പുഴ പിറന്നു
ജോയ് വര്‍ഗീസ് Posted on: 29 May 2010
നഷ്ടപ്രതാപത്തിന്റെ തേങ്ങലുകളില്‍ നിന്നുയര്‍ന്ന വികസനദാഹമാണ് ആലപ്പുഴ ജില്ലയുടെ പിറവിക്ക് വഴിയൊരുക്കിയത്. വികസനം കൊതിച്ചുള്ള ജനമുന്നേറ്റം ലക്ഷ്യം കണ്ടപ്പോള്‍ 1957 ആഗസ്ത് 17 ന് ആലപ്പുഴ ജില്ലാ ജന്മംകൊണ്ടു.
'അന്ന് ചിങ്ങം ഒന്നായിരുന്നു. മലയാള വര്‍ഷപ്പിറവി ദിനം. അക്കാലത്ത് സജീവമായിരുന്ന കയര്‍ ഫാക്ടറികളില്‍നിന്ന് മുഴങ്ങിയ സൈറണുകളും ക്രൈസ്തവ ദേവാലയങ്ങളില്‍നിന്ന് ഉയര്‍ന്ന മണിനാദവും ഹൈന്ദവ ആരാധനാലയങ്ങളിലെ മംഗളവാദ്യവും നഗരം മുഴുവന്‍ കാഹളം മുഴക്കവേ വന്‍ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി, മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് ജില്ല നിലവില്‍വന്നതായി പ്രഖ്യാപിച്ചത്. ചാലയില്‍ കെ.പി.പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ആര്‍.സുലൈമാന്‍ സേഠ് സ്വാഗതവും പാര്‍ത്ഥസാരഥി അയ്യങ്കാര്‍ നന്ദിയും പറഞ്ഞു.ഇല്ലായ്മയുടെയും വല്ലായ്മയുടെയും ചൂഴിയിലേക്ക് വീണുപോയ ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്നതായിരുന്നു ഈ പ്രഖ്യാപനം. ആലപ്പുഴ, തിരുവിതാംകൂറിലെ പ്രധാനപ്പെട്ട വാണിജ്യ നഗരമായിരുന്നു. കിഴക്കിന്റെ വെനീസ് എന്നും തിരുവിതാംകൂറിന്റെ രത്‌നഖനിയെന്നും പുകള്‍പെറ്റ ആലപ്പുഴ പട്ടണം, കൊച്ചി തുറമുഖം പ്രവര്‍ത്തന സജ്ജമായതോടെയാണ് തളരാന്‍ തുടങ്ങിയത്. '50 കളുടെ ആദ്യപാദത്തില്‍ പിന്നാലെ തീവണ്ടിപ്പാത ആലപ്പുഴയില്‍ വരാതെ എറണാകുളത്തുനിന്ന് കോട്ടയംവഴി നീണ്ട് പോയപ്പോള്‍ തളര്‍ച്ച കൂടുതല്‍ പരിതാപകരമായി. എറണാകുളത്തേക്കാള്‍ വലിയ പട്ടണവും വാണിജ്യ കേന്ദ്രവുമായിരുന്ന ആലപ്പുഴയുടെ തളര്‍ച്ച ജന സമൂഹത്തില്‍ പ്രതിഫലിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ കൊച്ചിയിലേക്ക് മാറ്റപ്പെട്ടു. ഇവിടെയുണ്ടായിരുന്ന തൊഴില്‍ശാലകള്‍ അടച്ചുപൂട്ടി. തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിച്ചു. പഞ്ചവല്‍സരപദ്ധതിയുടെ ആഗമനത്തോടെ വികസനം ജില്ലാ അടിസ്ഥാനത്തില്‍ അല്ലാതെ നടക്കില്ലെന്നായി. കൊല്ലം, കോട്ടയം ജില്ലകളില്‍ ഉള്‍പ്പെട്ടതായിരുന്നു അന്ന് ഇന്നത്തെ ആലപ്പുഴ ജില്ല. അധികാരം കൈയാളുന്ന കേന്ദ്രമെല്ലാം കൊല്ലം നഗരത്തില്‍. തിരുവിതാംകൂറിന്റെ, മുതല്‍ സംബന്ധിച്ച കണക്കെടുപ്പില്‍ 20 ശതമാനം ആലപ്പുഴയുടെ സംഭാവനയായിരുന്നു. എന്നിട്ടും ആലപ്പുഴയെഅവഗണിക്കുന്നതില്‍ ക്ഷുഭിതരായ ജനങ്ങള്‍ക്ക് അധഃപതനത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെട്ടു. കക്ഷിരാഷ്ട്രയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി ജനം ഒറ്റക്കെട്ടായി ആലപ്പുഴ ജില്ലാ രൂപവത്കരണത്തിന് മുറവിളികൂട്ടി.
1956 ഒക്ടോബര്‍ 16 നായിരുന്നു ജനമുറ്റേത്തിന് തുടക്കം. വിവിധ സംഘടനകളും പൗരമുഖ്യരും ഉള്‍പ്പെട്ട പൊതുയോഗം നഗരത്തിലെ കിടങ്ങാംപറമ്പ് മൈതാനിയില്‍ നടന്നു. ചാലയില്‍ ഡോ. കെ.പി.പണിക്കരായിരുന്നു അദ്ധ്യക്ഷന്‍. ജില്ലാ രൂപവത്കരക്കണമെന്ന പ്രമേയം ഈ യോഗം പാസ്സാക്കി. തിരുവിതാംകൂര്‍ രാജപ്രമുഖന്റെ ഉപദോഷ്ടാവിനെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ ചാലയില്‍ ഡോ. കെ.പി.പണിക്കര്‍ ചെയര്‍മാനും എസ്. വീരയ്യാ റെഡ്യാര്‍ കണ്‍വീനറും കെ.പാര്‍ത്ഥസാരഥി അയ്യങ്കാര്‍, കെ.എന്‍.പരമേശ്വരന്‍, എ.ആര്‍.സുലൈമാന്‍ സേഠ് എന്നിവര്‍ അംഗങ്ങളായും ഉള്ള സംഘം നിയോഗിക്കപ്പെട്ടു. യോഗതീരുമാന പ്രകാരം 1956 ഒക്ടോബര്‍ 19 ന് ആലപ്പുഴ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും സമ്പൂര്‍ണ ഹര്‍ത്താല്‍ ആചരിച്ചു. കടകമ്പോളങ്ങളും വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടു. തൊഴിലാളികള്‍ പണിമുടക്കി. ഈ പശ്ചാത്തലത്തില്‍ 1956 ഒക്ടോബര്‍ 26 ന് രാജപ്രമുഖന്‍ ജില്ലാ പ്രക്ഷോഭണസമിതി പ്രതിനിധികളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചു. എന്നാല്‍, ചര്‍ച്ച പരാജയപ്പെട്ടു.
1956 നവംബര്‍ 8 ന് ആലപ്പുഴ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന പൊതുയോഗം പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ 31 ന് ജില്ലാദിനം ആചരിച്ചു. 1957 ജനവരി 24 ന് എസ്.ഡി.പി. ബസന്റ് ഹാളില്‍ ചേര്‍ന്ന മുനിസിപ്പല്‍ പഞ്ചായത്ത് പ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനികളുടെയും യോഗം പ്രക്ഷോഭത്തിന് രൂപം നല്‍കി. കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.വി.തോമസ്സും കോണ്‍ഗ്രസ്സിന്റെ ആലപ്പുഴയിലെ പ്രസിഡന്റായിരുന്ന ടി.എ.അബ്ദുള്ളയും, ജില്ല ഉടന്‍ അനുവദിക്കണമെന്ന വലിയ ബാനറുമേന്തി ജാഥ നടത്തി. തിരുകൊച്ചി നിയമസഭാംഗം കൂടിയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് കെ.ആര്‍.ഗൗരിയമ്മ സജീവമായി പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. 1956 നവംബര്‍ 1-ാം തീയതി ഐക്യകേരളം നിലവില്‍ വന്നു. 1957-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേറ്റു. ജില്ലയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭം അപ്പോഴും തുടര്‍ന്നു. ജില്ലാ രൂപവത്കരണത്തിനായുള്ള പ്രക്ഷോഭത്തില്‍ പങ്കാളികളായിരുന്ന ടി.വി.തോമസും കെ.ആര്‍.ഗൗരിയമ്മയും മന്ത്രിസഭയില്‍ അംഗങ്ങളായതോടെ കാര്യങ്ങള്‍ സുഗമമായി. മന്ത്രിസഭാ യോഗത്തില്‍ ടി.വി.യും ഗൗരിയമ്മയും ആലപ്പുഴ ജില്ലയ്ക്കായി വാദിച്ചു. ജില്ലാ രൂപവത്കരണ പ്രക്ഷോഭത്തിന് കൊടിപിടിച്ച കൈകള്‍ ജില്ല അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പിട്ടു.
കൊല്ലം, കോട്ടയം ജില്ലകളില്‍ ഉള്‍പ്പെട്ടിരുന്ന ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല എന്നീ ഏഴ് താലൂക്കുകള്‍ ഉള്‍പ്പെട്ട 700 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ആലപ്പുഴ ജില്ല യാഥാര്‍ത്ഥ്യമായി. രൂപവത്കരണ വേളയില്‍ 15 ലക്ഷമായിരുന്നു ജില്ലയിലെ ജനസംഖ്യ. പിന്നീട് 80 കളില്‍ പത്തനംതിട്ട ജില്ല രൂപവത്കൃതമായപ്പോള്‍ തിരുവല്ല താലൂക്ക് പത്തനംതിട്ടയോട് ചേര്‍ക്കപ്പെട്ടു. ഇപ്പോള്‍ ജില്ലയില്‍ ആറ് താലൂക്കുകളേയുള്ളൂ.
പ്രക്ഷോഭ സമിതിക്ക് നേതൃത്വംനല്‍കിയവര്‍
1. ചാലയില്‍ ഡോ.കെ.പി.പണിക്കര്‍ - ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാനും പൗരമുഖ്യനും 2. എ.ആര്‍.സുലൈമാന്‍ സേഠ് - ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാനും പൗരമുഖ്യനും 3. എസ്.വീരയ്യാറെഡ്യാര്‍ - വ്യാപാര പ്രമുഖന്‍. ശീമാട്ടി വസ്ത്രാലയത്തിന്റെ സ്ഥാപകന്‍ 4. കെ.പാര്‍ത്ഥസാരഥി അയ്യങ്കാര്‍ - പൗരമുഖ്യനും വിദ്യാഭ്യാസ പ്രവര്‍ത്തകനും. ആലപ്പുഴ സനാതനധര്‍മ്മ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകന്‍. 5. ജി.ചിദംബരയ്യര്‍ - കോണ്‍ഗ്രസ് നേതാവ്. ആലപ്പുഴ ഡി.സി.സി.യുടെ പ്രസിഡന്റ്. '65 ല്‍ ആലപ്പുഴയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 6. കെ.വേലപ്പന്‍പിള്ള - സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകന്‍. സോഷ്യലിസ്റ്റ്, പി.എസ്.പി.നേതാവ്. 7. കെ.പി.എം.ഷെരീഫ് - കോണ്‍ഗ്രസ് നേതാവ്. പിന്നീട് ലേബര്‍ ട്രൈബ്യൂണല്‍ കോടതി ജഡ്ജി. 8. ടി.വി.തോമസ് - കമ്യൂണിസ്റ്റ് നേതാവ്, തിരു-കൊച്ചി നിയമസഭാംഗം. പിന്നീട് മന്ത്രിയായി. 9. കെ.ആര്‍.ഗൗരിയമ്മ - കമ്യൂണിസ്റ്റ് നേതാവ്, തിരു-കൊച്ചി നിയമസഭാംഗം. പിന്നീട് മന്ത്രിയായി. 10. എ.ജി.പണിക്കര്‍ - ആലപ്പുഴ നഗരസഭാംഗം. പത്രപ്രവര്‍ത്തകന്‍. 'മലയാളരാജ്യം' ദിനപ്പത്രത്തിന്റെ ആലപ്പുഴ ലേഖകനായിരുന്നു. 11. കെ.ഭീമഭട്ടര്‍ - സ്വര്‍ണവ്യാപാര പ്രമുഖന്‍ - ഭീമാ ഗ്രൂപ്പ് സ്വര്‍ണ വ്യാപാര ശാലകളുടെ സ്ഥാപകന്‍ 12. എന്‍.സ്വയംവരന്‍നായര്‍ -അദ്ധ്യാപകന്‍, കമ്യൂണിസ്റ്റ് നേതാവ്. 13. വര്‍ഗീസ് തുണ്ടിയില്‍ - ഐ.എന്‍.ടി.യു.സി. നേതാവ് 14. പി.കുഞ്ഞന്‍ കുറുപ്പ് - പ്രമുഖ അഭിഭാഷകന്‍ 15. വര്‍ഗീസ് െൈവദ്യന്‍ - കമ്യൂണിസ്റ്റ് നേതാവ് 16. വി.എസ്.അച്യുതാനന്ദന്‍ -കമ്യൂണിസ്റ്റ് നേതാവ്, പിന്നീട് മുഖ്യമന്ത്രിയായി 17. രവി കരുണാകരന്‍ - പ്രമുഖ കയര്‍ വ്യവസായി 18. പി.വിശ്വലക്ഷ്മി - ആലപ്പുഴ നഗരസഭാംഗം 19. ടി.ഒ.അബ്ദുള്ള - കോണ്‍ഗ്രസ് നേതാവ്, ഡി.സി.സി.പ്രസിഡന്റ്, പിന്നീട് മന്ത്രിയായി 20. കെ.കെ.കുഞ്ഞന്‍ - കമ്യൂണിസ്റ്റ് നേതാവ് - പിന്നീട് ആലപ്പുഴ നഗരസഭാംഗമായി. 21. കെ.എന്‍.രാജശേഖരന്‍ - സോഷ്യലിസ്റ്റ് നേതാവ് 22. എന്‍.എന്‍.ഇളയത് - പ്രമുഖ അഭിഭാഷകന്‍ 23. ബി.എസ്.കൃഷ്ണന്‍ - പ്രമുഖ അഭിഭാഷകന്‍ 24. വൈദ്യന്‍ പരമേശ്വരന്‍പിള്ള - പ്രമുഖ ആയുര്‍വേദ ഭിഷഗ്വരന്‍ 25. കെ.പി.നാരായണന്‍ - പ്രമുഖ സ്വാതന്ത്ര്യസമര സേനാനി 26. സി.എന്‍.നാരായണപിള്ള - പ്രമുഖ അഭിഭാഷകന്‍ 27. വി.കെ.പുരുഷോത്തമന്‍ - ആര്‍.എസ്.പി. നേതാവ് 28. കെ.എന്‍.പരമേശ്വരശര്‍മ്മ - കര്‍ഷക പ്രമുഖന്‍ 29. പി.കെ.പത്മനാഭന്‍ - കമ്യൂണിസ്റ്റ് നേതാവ്
ആലപ്പുഴ ജില്ലയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിലെ നായകനിരയില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും ആലപ്പുഴ നഗരത്തിലുള്ളവരായിരുന്നു. ഇവരില്‍ വി.എസ്.അച്യുതാനന്ദന്‍, കെ.ആര്‍.ഗൗരിയമ്മ, കെ.എന്‍.രാജശേഖരന്‍ എന്നിവരേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ.