Mathrubhumi Logo
  Alappuzha Edition - Heading

ചുവന്ന ചിറകുകളില്‍ പറന്നുയര്‍ന്നവര്‍

Posted on: 29 May 2010

കേരളത്തിന്റെ കലാരംഗത്തേക്ക് ആലപ്പുഴയുടെ ഏറ്റവും വലിയ സംഭാവനയാണ് ഉദയാ സ്റ്റുഡിയോയും കെ.പി.എ.സി.യും. ഉദയാ മലയാള സിനിമയുടെ പടയോട്ടത്തിന് തുടക്കമിട്ടു. കെ.പി.എ.സി.കേരളത്തെ കമ്മ്യൂണിസ്റ്റാക്കി. ഒരു കാലഘട്ടത്തിന്റെ
ഉള്‍ത്തുടിപ്പുകളായിരുന്ന ഈ പ്രസ്ഥാനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച രണ്ടുപേര്‍ ഇന്നലെകളിലേക്ക് നടക്കുന്നു. ഉദയായുടെ വടക്കന്‍പാട്ടുകഥകളുടെ തിരക്കഥാകൃത്ത് ശാരങ്ഗപാണിയുടേയും കെ.പി.എ.സി.യുടെ നാടകഗാനങ്ങള്‍ക്കു
പിന്നിലെ തൂലികയായിരുന്ന ഒ.എന്‍.വി.കുറുപ്പിന്റേയും ഓര്‍മ്മകള്‍......


തയ്യാറാക്കിയത്: ശരത് കൃഷ്ണ



മനസ്സില്‍ ഇന്നും നിലാവുള്ള ആ രാത്രിയുണ്ട്. എന്റെ ഗ്രാമമായ ചവറയിലെ സുദര്‍ശന്‍ എന്ന ഓലക്കൊട്ടകയില്‍ ഡി.എം.പൊറ്റക്കാടിന്റെ ലഘുപ്രഭാഷണത്തിനുശേഷം കെ.എസ്.ജോര്‍ജ്ജിന്റെ കനത്ത ശബ്ദം കേട്ടു.ഹ്രദീപങ്ങള്‍ മങ്ങി,കൂരിരുള്‍ തിങ്ങി,മന്ദിരമൊന്നതാ കാണ്‍മു മുന്നില്‍..ഹ്രപയ്യെപ്പയ്യൈ കര്‍ട്ടനുയരുകയാണ്. കയ്യിലൊരു ഉണങ്ങിയ ഓലയുമായി പരമുപിള്ള എന്ന കഥാപാത്രം വരവായി. തുടര്‍ന്നുള്ള ഓരോ നിമിഷവും കാണികളെ കയ്യിലെടുത്ത് നാടകം മുന്നേറി. കയ്യിലൊരു മരച്ചീനി കിഴങ്ങും കൊയ്ത്തരിവാളുമായി ഹൃനീലക്കുരുവീ..നീലക്കുരുവീ..നീയൊരു കാരിയം ചൊല്ലാമോ എന്ന് പാടിക്കൊണ്ട് മാലപ്പെണ്ണ് അരങ്ങിലെത്തിയപ്പോള്‍ അവര്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കിയിരുന്നു. ഒടുവില്‍ പരമുപിള്ള ഹൃ എനിക്കീ കൊടിയൊന്നു പൊക്കിപ്പൊക്കിപ്പിടിക്കണം ഹൃ എന്നു പറയുമ്പോള്‍ കരഘോഷം കടലിരമ്പം പോലെയായിരുന്നു. ആ നാടകം ഒരു നാടിനെ കമ്മ്യൂണിസ്റ്റാക്കുകയായിരുന്നു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ ആദ്യ അവതരണമായിരുന്നു അത്. കെ.പി.എ.സി എന്ന നാടകസംഘം കേരളത്തെ ചുവപ്പിച്ച കാലത്തിന്റെ തുടക്കം. ആ നാലക്ഷരങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ മറ്റൊരാളെക്കുറിച്ചു കൂടി ഓര്‍ക്കുന്നു. ചുവന്നചിറകുകള്‍ വീശി പറന്നുയര്‍ന്ന തോപ്പില്‍ ഭാസി എന്ന മനുഷ്യനെ. കെ.പി.എ.സി.യെപ്പറ്റിയെഴുതുമ്പോള്‍ അത് തോപ്പില്‍ഭാസിയെക്കുറിച്ചുകൂടിയായിപ്പോകും. തിരിച്ചും അങ്ങനെതന്നെ.

പക്ഷേ ഭാസിയായിരുന്നില്ല കെ.പി.എ.സിയുടെ ജനയിതാവ്. അത് ഒരുകൂട്ടം ചെറുപ്പക്കാരുടെ ചോരത്തിളപ്പില്‍ ഉയിര്‍കൊണ്ട പ്രസ്ഥാനമാണ്. തിരുവനന്തപുരത്ത് ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജി.ജനാര്‍ദ്ദനക്കുറുപ്പ്, പുനലൂര്‍ രാജഗോപാലന്‍ നായര്‍,രാജാമണി തുടങ്ങിയവരായിരുന്നു അവര്‍. ഒപ്പം കാമ്പിശ്ശേരിയെപ്പോലുള്ളവരുമുണ്ടായിരുന്നു. പ്രൊഫ. എം.പി.പോളായിരുന്നു ആ സംഘത്തിന്റെ പ്രോത്സാഹകന്‍. സ്വരാജ് ലോഡ്ജിലെ കൂടിച്ചേരലിനിടയിലാണ് ഒരു നാടകം ഉണ്ടാക്കണം എന്ന ആശയം രൂപപ്പെട്ടത്. ഞാന്‍ അന്ന് ബി.എയ്ക്ക് പഠിക്കുകയാണ്. വെറും വാചകക്കസര്‍ത്തും തൊലിപ്പുറത്തുള്ള പ്രേമവുമല്ല മനുഷ്യന്റെ അസമത്വവും വര്‍ഗ്ഗബന്ധങ്ങളും ആവിഷ്‌ക്കരിക്കുന്ന നാടകമായിരുന്നു ഞങ്ങളുടെ മനസ്സില്‍.

നാടകത്തിന് ഒരു ഗായികയെ വേണമായിരുന്നു. പോള്‍ സാറിനോട് പറഞ്ഞപ്പോള്‍ കുറച്ചുദിവസം മുമ്പ് റേഡിയോയില്‍ എം.എസ്.സുബ്ബലക്ഷ്മിയുടെ പാട്ടിന്റെ ഈണത്തില്‍ സുലോചന എന്ന കുട്ടി ലളിതഗാനം ആലപിക്കുന്നതു കേട്ടു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സുലോചനയെ കണ്ടെത്തി. പുനലൂര്‍ രാജഗോപാലന്‍ നായര്‍ ഒരു യോഗസ്ഥലത്തുനിന്ന് ഘനശബ്ദംകേട്ട് കെ.എസ്. ജോര്‍ജിനെ കൂട്ടിക്കൊണ്ടുവന്നു. ഇങ്ങനെ ഓരോരുത്തരും അവരുടെ പരിചിതവലയത്തില്‍നിന്ന് നാടകത്തിനാവശ്യമായവരെ കണ്ടെത്തി. നാടകം രൂപപ്പെടുത്തിയവര്‍ തന്നെയാണ് സമിതിക്ക് കേരളാ പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് എന്ന പേരിട്ടത്. അങ്ങനെ കെ.പി.എ.സി. യുടെ ആദ്യ നാടകം-എന്റെ മകനാണ് ശരി- അരങ്ങിലെത്തി.

പുതിയ തലമുറയോടടുത്തുവരുന്ന പഴയതലമുറയുടെ കഥ പറഞ്ഞ ആ നാടകം പക്ഷേ എന്തുകൊണ്ടോ വിജയിച്ചില്ല. പക്ഷേ കെ.പി.എ.സിയെ പ്രോത്സാഹിപ്പിക്കാന്‍പലരുമുണ്ടായി. ആദ്യ നാടകത്തിന്റെ പരാജയത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുമ്പോഴാണ് തോപ്പില്‍ ഭാസിയും കെ.പി.എ.സിയുമായുള്ള ബന്ധം തുടങ്ങുന്നത്. അതിനുമുമ്പ് എന്റെ മകനാണു ശരി കുണ്ടറയില്‍ അരങ്ങേറിയപ്പോള്‍ ഒളിവില്‍ നിന്ന് വന്ന് ഭാസി അതുകാണുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ഭാസി പലകേസുകളിലും ഒളിവില്‍ കഴിയുകയായിരുന്നു. സോമന്‍ എന്ന കള്ളപ്പേരില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ പ്രാഗ്‌രൂപമായ മുന്നേറ്റം എന്ന ഏകാങ്കമെഴുതിയ ഭാസി അച്ചടിക്കാനായി എന്നെയാണ് ഏല്‍പ്പിച്ചത്. ശൂരനാട്‌പോലയുള്ള ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകത്തൊഴിലാളി സംഘത്തില്‍ ചേര്‍ന്ന ഒരു ചാത്തന്‍ പുലയനും ജന്മിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥ അരമണിക്കൂറിലൊതുങ്ങുന്ന ഏകാങ്കം മാത്രമായിരുന്നു. പിന്നീടുള്ള ഒളിവു ജീവിതത്തിന്റെ അംശങ്ങളും കൂടി ചേര്‍ത്താണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വികസിപ്പിച്ചത്. അതും സോമന്‍ എന്ന പേരു വച്ചുതന്നെ. ആ നാടകം ശൂരനാട് കേസിനു പണമുണ്ടാക്കാന്‍ വേണ്ടി അച്ചടിച്ചു വില്‍ക്കാന്‍ തുടങ്ങി. ആ പുസ്തകത്തില്‍ നിന്നാണ് കെ.പി.എ.സി.യുടെ പ്രവര്‍ത്തകര്‍ക്ക് പുതിയ നാടകത്തിനുള്ള വിത്ത് ലഭിച്ചത്.
അങ്ങനെയാണ് ചവറയിലെ അരങ്ങില്‍ അത് സത്യമായത്. നിലവിളക്കുകൊളുത്തിയും രംഗപൂജ നടത്തിയൊന്നുമല്ല നാടകം തുടങ്ങിയത്. പരമുപിള്ളയായി കാമ്പിശ്ശേരി നേരെ അരങ്ങിലേക്കെത്തുകയായിരുന്നു. ഓണാട്ടുകരയുടെ സാമാന്യഭാഷയിലായിരുന്നു ഭാസിയുടെ നാടകം. സ്വന്തം നാടിന്റെ ആത്മകഥയാണ് അദ്ദേഹം അവതരിപ്പിച്ചത്. കഥയിലും കഥാപാത്രങ്ങളിലും മൊഴിയിലും സൂക്ഷ്മാംശങ്ങളിലും മദ്ധ്യതിരുവിതാംകൂറിലെ മണ്ണിന്റെ മണം ഈ നാടകത്തിലുണ്ടായിരുന്നു.

ആദ്യഅരങ്ങിനുശേഷം കെ.പി.എ.സി.യുടെ ജൈത്രയാത്ര തുടങ്ങി. നിരോധനങ്ങള്‍,അതിനെ ധിക്കരിച്ചുകൊണ്ട് ജനങ്ങള്‍ കാവല്‍നിന്ന നാടകാവതരണങ്ങള്‍, നാടകത്തിന്റെ കയ്യെഴുത്തുപ്രതി സെന്‍സര്‍ചെയ്യുന്ന പോലീസ് നടപടിക്കെതിരായി ജനസഹസ്രങ്ങളുടെ പിന്തുണയോടെ നടത്തിയ സമരങ്ങള്‍, അതിന്റെ വിജയം, ഓര്‍ക്കാപ്പുറത്തുള്ള ആക്രമണങ്ങള്‍ എല്ലാം പിന്നാലെയുണ്ടായി. അവയില്‍ നിന്നെല്ലാം കെ.പി.എ.സി. കരുത്താര്‍ജ്ജിച്ചു.

കെ.പി.എ.സി.യുടെ ആദ്യ നാടകത്തില്‍ ഞാന്‍ പാട്ടഴുതിയില്ല. അന്ന് ദേവരാജനും ഞാനും ചേര്‍ന്നൊരുക്കിയ ഫ്രപൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ...യ്ത്തയോഗങ്ങളിലൊക്കെ പാടുന്നുണ്ട്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകമായപ്പോള്‍ ഈ പാട്ട് ഉപയോഗിച്ചു. കുറേപ്പാട്ടുകള്‍ കൂടി ഞാനെഴുതി. ദേവരാജന്‍ ട്യൂണ്‍ ചെയ്തു. കെ.പി.എ. സിയുടെ ആത്മാവായിരുന്ന കേശവന്‍പോറ്റിസാറാണ് ദേവരാജന്റെ കഴിവു മനസ്സിലാക്കിയത്. അന്നുവരെ നാടന്‍ പാട്ടുകള്‍ക്ക് നാടകത്തില്‍ സ്ഥാനം കിട്ടിയിരുന്നില്ല. നാടന്‍പാട്ടുകളുടേയും ക്ലാസ്സിക്കല്‍ സംഗീതത്തിന്റേയും സമന്വയം കൊണ്ടാണ് ആ നാടകഗാനങ്ങള്‍ ജനപ്രീതിയാര്‍ജ്ജിച്ചത്. ഫ്രപൊന്നരിവാളമ്പിളിയില്‍യ്ത്ത കുറത്തിവൃത്തത്തിലാണ് എഴുതിയിട്ടുള്ളത്. അതുപോലെ ഫ്രതാമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ..യ്ത്ത എന്നതും കുറത്തിവൃത്തമാണ്. ദേവരാജന്‍ അതിന് ശങ്കരാഭരണത്തിന്റെ രാഗച്ഛായ നല്‍കി.

ഇന്ന് കേള്‍ക്കുമ്പോള്‍ ആ പാട്ടുകളിലെ വാക്കുകളില്‍ എത്രയോ ലളിതഗാനങ്ങളിലും സിനിമാപ്പാട്ടുകളിലും ആവര്‍ത്തിച്ചതിന്റെ ചെടിപ്പുണ്ട്. വെള്ളാരങ്കുന്നും മുളന്തണ്ടും പൊന്നരിവാളും ഒരുപാട് പാട്ടുകളിലുണ്ട്. അന്ന് ഒന്നുമില്ലായ്മയില്‍ നിന്നാണ് ആ വരികളുണ്ടായത്. അന്നെഴുതിയ പാട്ടുകള്‍ക്ക് കവിതയുടെ ഭാവഗാംഭീര്യമുണ്ട് എന്നൊന്നും ഞാന്‍ കരുതുന്നില്ല. അത് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഒരു പ്രത്യേക കഥാപാത്രത്തിന്റെ ഭാവപ്രകാശനമാണ്. ഫ്രമാരിവില്ലിന്‍ തേന്മലരേ..മാഞ്ഞുപോകയോ...യ്ത്തഎന്നത് എന്റെ സ്വഗതമല്ല.
കഥാപാത്രത്തിന്റെ മാനസികാവസ്ഥ കവിയുടെ മാനസികാവസ്ഥയുമായി സമന്വയിക്കുന്നതിന്റെ ഫലമാണ്. മുമ്പ് പലപ്പോഴും പറഞ്ഞത് ആവര്‍ത്തിച്ചു കൊണ്ട് നിര്‍ത്തട്ടെ..ചരിത്രത്തിലെ ശോണരേഖ.അതാണ് കെ.പി.എ.സി.



ganangal


മറ്റു വാര്‍ത്തകള്‍

  12 »

രാഷ്ട്രീയകേരളം ഒത്തുകൂടി

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനവേദിക്കരികിലെ വി.ഐ.പി. ലോഞ്ച് ഞായറാഴ്ച രാവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സംഗമകേന്ദ്രമായി. Read More

Discuss