സന്തോഷത്തെയും രതിയെയും അമിതവല്‍ക്കരിക്കുന്നു- പെനക് രത്‌നറുവാങ്
Posted on: 17 Dec 2009
മൂന്നുനേരവും ആഹാരവും സുഖസൗകര്യങ്ങളും കിട്ടുന്ന മനുഷ്യന്‍ എപ്പോഴും സന്തോഷം മാത്രം കിട്ടണമെന്ന് ആഗ്രഹിക്കുന്നു. രതിയെയും ഒരു ഉപാധിയാക്കുന്നു. രണ്ടിനോടുമുള്ള മനുഷ്യന്റെ അഭിലാഷം ഇവയെ അമിതവല്‍ക്കരിച്ചിരിക്കുകയാണ്.
നഗരജീവിതത്തിന്റെ മായക്കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന ആറുസിനിമകളാണ് ലോകസിനിമയിലെ തെക്കു കിഴക്കന്‍ സിനിമയുടെ പ്രതിനിധിയായ പെനക്കിന്റെതായി തിരുവനന്തപുരം ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫുട്‌ബോളറും മാന്ത്രികനും ആകാന്‍ കൊതിച്ച പെനക് അമേരിക്കയില്‍ കലാചരിത്രം പഠിച്ചശേഷം പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചാണ് ക്യാമറയുടെയും കാഴ്ചകളുടെയും ലോകത്തെത്തിയത്.
''തിരക്കഥ ഒരു റോഡ് മാപ്പ് പോലെയേ ഉള്ളൂ. പണം മുടക്കുന്നയാളെ ബോധിപ്പിക്കാന്‍ അതു വേണം. നല്ല തിരക്കഥയില്‍നിന്ന് നല്ല സിനിമ ഉണ്ടാകുന്നുവെന്നത് എപ്പോഴും ശരിയല്ല. നല്ല പ്രകൃതിഭംഗി ഉള്‍ക്കൊള്ളിക്കാന്‍ ഞാന്‍തന്നെ തിരക്കഥയെ ഭേദിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
62-ല്‍ ജനിച്ച പെനക്കിന്റെ ബാല്യകാലത്ത് തായ്‌ലന്‍ഡില്‍ ഹിന്ദി സിനിമകള്‍ ഏറെ ജനപ്രീതി നേടിയവയായിരുന്നു. ശശികപൂറും ഹേമമാലിനിയും വളരെ സുപരിചിതര്‍
കേരളത്തില്‍ ആദ്യമായി എത്തുന്ന പെനക്കിന് തിരുവനന്തപുരം ചലച്ചിത്രമേളയുടെ സംഘാടനത്തെയും തിക്കിത്തിരക്കി തിയേറ്ററുകള്‍ നിറയ്ക്കുന്ന ആസ്വാദകരെയുംപറ്റി ഏറെ മതിപ്പാണ്.
കേരളം കാണാന്‍ ഞാന്‍ ഇനിയും വരും-പെനക് പറഞ്ഞു.