Mathrubhumi Logo

'ദെയര്‍' ഹരമായി

Posted on: 17 Dec 2009


തിരുവനന്തപുരം: തുര്‍ക്കി കുടുംബത്തിന്റെ കുമ്പസാര രഹസ്യം പറഞ്ഞ് പ്രേക്ഷകനെ മഥിച്ച 'ദെയര്‍' എന്ന മത്സരചിത്രം ബുധനാഴ്ച മേളയുടെ താരമായി. പുതുപ്രദര്‍ശനം ഈ ചിത്രത്തിന്‍േറത് മാത്രമാകയാല്‍, പ്രേക്ഷകര്‍ റിട്രോകളുടെ സ്വാസ്ഥ്യത്തിലേക്ക് തിരിഞ്ഞ ദിനം കൂടിയായി ബുധനാഴ്ച. എന്നാല്‍ ഇതുവരെ കാണിച്ചിട്ടില്ലാത്ത രണ്ട് മത്സര ചിത്രങ്ങളടക്കം മത്സരവിഭാഗത്തില്‍ 11 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള വ്യാഴാഴ്ച ഉത്സവമേളം കൊട്ടിക്കയറും.

ഒരു കുടുംബത്തിന്റെ സംഭവബഹുലമായ ഒരു ദിനം, മാറിനിന്ന് നോക്കിക്കാണുന്ന മട്ടില്‍ അവതരിപ്പിക്കുന്ന 'ദെയറി'ന് ശക്തമായ കഥയുടേയും ഭദ്രമായ തിരക്കഥയുടേയും അടിത്തറയുണ്ടായിരുന്നു. അമ്മ ആത്മഹത്യ ചെയ്തതറിഞ്ഞ് ഒരുമിച്ചു കൂടുന്ന മക്കള്‍, അജ്ഞാത ജീവിതം നയിക്കുന്ന അച്ഛനെ കണ്ടെത്താന്‍ നടത്തുന്ന ശ്രമമാണ് പ്രമേയം. അമ്മയുടെ ആത്മഹത്യാ കുറിപ്പ് മക്കള്‍ക്കുമുന്നില്‍ പുതിയ ജീവിത സമസ്യകള്‍ അനാവൃതമാക്കുകയാണ്. ബുധനാഴ്ച നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം വ്യാഴാഴ്ച 11.30 ന് കലാഭവനില്‍ വീണ്ടും കാണിക്കും.

പ്രിന്റ് എത്താന്‍ വൈകിയതിനാല്‍ നേരത്തേ അറിയിച്ചിരുന്ന സമയത്ത് പ്രദര്‍ശനം നടത്താന്‍ കഴിയാതെപോയ രണ്ട് മത്സര ചിത്രങ്ങളുടെ അഞ്ചുപ്രദര്‍ശനങ്ങള്‍ വ്യാഴാഴ്ച നടക്കും. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്, അര്‍ജന്റീനയില്‍ നിന്നുള്ള 'ഹോമിറോ മാന്‍സി' വ്യാഴാഴ്ച മൂന്നുവട്ടം കാണിക്കും. അര്‍ജന്റീനയില്‍ നിന്നുതന്നെയുള്ള 'എ ഫൈ്‌ള ഇന്‍ ദി ആഷസി'ന്റെ രണ്ടുപ്രദര്‍ശനങ്ങളും വ്യാഴാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ ഒമ്പതിന് കൈരളിയിലാണ് ആദ്യപ്രദര്‍ശനം. 11.30ന് രമ്യയില്‍ നടക്കുന്ന പ്രദര്‍ശനത്തിനുവേണ്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. 'മധ്യവേനല്‍', 'എബൗട്ട് എല്ലി' എന്നിവയാണ് മത്സരവിഭാഗത്തില്‍ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.



ganangal
iffk reservation


മറ്റു വാര്‍ത്തകള്‍

  12 3 4 5 »
movie channel iFFK photogallery
Discuss