പെണ്ണുങ്ങളെല്ലാം എവിടെപ്പോയി
Posted on: 16 Dec 2009

സൂഫിയുടെ കഥയിലേക്ക്
സിരകളിലും ചിന്തകളിലും സിനിമ മാത്രമുള്ള ഒരു ഘട്ടത്തിലാണ് എനിക്ക് ഉപജീവനാര്‍ത്ഥം രാജ്യം വിടേണ്ടി വന്നത്. അമേരിക്കയില്‍ പത്ത് വര്‍ഷം ജീവിച്ചപ്പോഴും നാടകവും സിനിമയും വിട്ടുള്ള ഒരു കളിയ്ക്കും ഞാനുണ്ടായിരുന്നില്ല. അവിടുത്തെ മലയാളി കൂട്ടായ്മകളില്‍ ഞങ്ങളെന്നും പങ്ക് ചേര്‍ന്നിരുന്നു. ഒരു ദിവസം തമ്പി ആന്റണിയാണ് പ്രിയനന്ദനന്റെ ഈ പ്രോജക്ടിനെക്കുറിച്ച് എന്നോട് പറയുന്നത്. എട്ട് ഭാഷകളിലായി വായിക്കപ്പെടുന്ന ഒരു നോവല്‍.
ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍. ഞാന്‍ സംശയിച്ച് നിന്നില്ല. ഇതിന്റെ നിര്‍മാണത്തില്‍ പങ്ക് ചേരാന്‍ കഴിഞ്ഞത് അങ്ങനെയാണ്. തിരക്കഥാകൃത്ത് രാമനുണ്ണി ചേട്ടനാണ് ഞാന്‍ നായകനാകണമെന്ന് നിര്‍ബന്ധിച്ചത്. എനിക്ക് നൂറുവട്ടം സമ്മതമാണ്. കാരണം അഭിനയമോഹം തലയ്ക്ക് കയറിയിട്ട് കാലങ്ങളായി.
നാടക പ്രണയം
ബാംഗ്ലൂരിലെ ഒരു തിയേറ്ററില്‍ അടുത്തമാസം നടക്കാന്‍ പോകുന്ന വെയ്റ്റിങ് ഫോര്‍ ഗോദോ എന്ന നാടകത്തില്‍ ഞാന്‍ വേഷമിടുന്നുണ്ട്. നാടകങ്ങളില്‍ പങ്കാളിയാകുന്നതിനൊപ്പം സിനിമയിലും സജീവമാകണമെന്നാണ് എന്റെ ആഗ്രഹം.
സിനിമ
നല്ല മധ്യവര്‍ത്തി സിനിമകള്‍ നിര്‍മിയ്ക്കുകയാണ് ലക്ഷ്യം. സൂഫി പറഞ്ഞ കഥ കൂടാതെ രണ്ട് ചിത്രങ്ങള്‍ കൂടി ഞാന്‍ നിര്‍മിക്കുന്നുണ്ട്. എം.ജി. ശശി സംവിധാനം ചെയ്യുന്ന ജാനകി, സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ജിഹാദ് എന്നിവയാണ് ചിത്രങ്ങള്‍.
മേളയില്‍ കണ്ടത്
നിരവധി മേളകളില്‍ ഞാന്‍ പോയിട്ടുണ്ട്,ഇന്ത്യയിലും വിദേശത്തും. ഇത്രത്തോളം സിനിമാപ്രേമികള്‍ ഒത്തുചേരുന്നയിടം കണ്ടിട്ടില്ല. പക്ഷേ വനിതാപ്രതിനിധികള്‍ ഈ മേളയില്‍ വളരെ കുറവാണ്. പല വിദേശ പ്രതിനിധികളും ഇക്കാര്യം ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു അര്‍ജന്റീനിയന്‍ സംവിധായകന്‍ ചോദിക്കുന്നത് കേട്ടു: ''ഇവിടുത്തെ വനിതകളെല്ലാം എവിടെപ്പോയി. ഇവരില്ലാതെയാണോ മേള നടത്തുന്നത്.''