ഓര്‍മ്മകള്‍ക്ക് മുന്നില്‍ സാദരം
Posted on: 16 Dec 2009

തിരുവനന്തപുരം: തീക്ഷ്ണാനുഭവങ്ങളുടെ തനിയാവര്‍ത്തനം സിനിമയാക്കിയ ചലച്ചിത്രകാരന്റെ ഓര്‍മ്മകള്‍ക്കു'മുന്നിലെത്തിയപ്പോള്‍' ഭാര്യ സിന്ധുവിന്റെയും മകന്‍ വിജയശങ്കറിന്റെയും കണ്ണുകള്‍ ഈറനണിഞ്ഞു.
മലയാളം റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ലോഹിതദാസ് ആദ്യമായി തിരക്കഥയെഴുതിയ തനിയാവര്‍ത്തനം എന്ന ചിത്രത്തിന്റെ പ്രദര്‍ശനം കാണാനാണ് ഇരുവരുമെത്തിയത്. ശ്രീ തിയേറ്ററില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലിനായിരുന്നു പ്രദര്‍ശനം. തിയേറ്ററിന് പുറത്ത് ലോഹിതദാസിന് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഹൃദയ നൊമ്പരങ്ങളുടെ കഥ പറഞ്ഞ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്ക് നിറഞ്ഞ സദസാണ് ചലച്ചിത്രമേളയിലുണ്ടായിരുന്നത്.