രാഷ്ട്രീയം സ്‌പര്‍ശിക്കാതെ സിനിമയില്ല -ബിയാട്രിസ്
Posted on: 16 Dec 2009
രാജ്യാന്തര ചലച്ചിത്രമേളയിലെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. മനുഷ്യജീവിതത്തിലെ രണ്ട് പ്രധാന ഘടകങ്ങളാണ് രാഷ്ട്രീയവും മനഃശാസ്ത്രവും. തന്റെ സിനിമയായ മസാഞ്ചലസിലും ഇതാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മുംബൈ നഗരത്തിന്റെ രൂപകമാണ് 'ഏക്‌തോ ചാന്‍സ്' എന്ന് തുടര്‍ന്ന് സംസാരിച്ച സയിദ് മിര്‍സ വെളിപ്പെടുത്തി. മുംബൈയില്‍ കുടിയേറിയവര്‍ക്കുള്ള സമര്‍പ്പണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉമേഷ് കുല്‍ക്കര്‍ണ്ണി, ഗിരീഷ്, മധു കൈതപ്രം, ജയദീപ്‌ഘോഷ് എന്നിവരും പങ്കെടുത്തു.