ആത്മകഥാപരമായ സിനിമയുമായി കൊറിയന്‍ സംവിധായിക
Posted on: 26 Nov 2009

1975 ലെ ഒരു വേനലാരംഭത്തില്‍ ജിനി എന്ന ഒമ്പതുവയസുകാരിയെ അവളുടെ പിതാവ് ഒരു ക്രിസ്ത്യന്‍ അനാഥാിയത്തില്‍ ഉപേക്ഷിക്കുകയാണ്. പിതാവു മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ അനാഥാലയത്തിന്‍െ ചുറ്റുപാടുളോട് ഇണങ്ങിചേരാന്‍ മടിക്കുന്ന ജിനി പിന്നീട് അവിടെയുള്ളവരെ പതുക്കെ തിരിച്ചറിയുകയാണ്. ആര്‍ത്തവരക്തം പുരണ്ട തുണികള്‍ രഹസ്യമായി കഴുകി വൃത്തിയാക്കികൊണ്ട് പ്രായപൂര്‍ത്തിയായെന്ന വിവരം മറ്റുള്ളവരില്‍ നിന്നും മറച്ചുവെക്കുന്ന പന്ത്രണ്ടുകാരി, വളരെ പ്രായോഗികമായ മാര്‍ഗങ്ങളിലൂടെ കുട്ടികളുടെ പ്രതിഷേധത്തെ അടക്കി നിറുത്തുന്ന അനാഥാലയത്തിലെ വേലക്കാരി വിദേശത്തു നിന്ന് ദത്തെടുക്കാനായി എത്തുന്ന ദമ്പതിമാരെ കാത്തിരിക്കുന്ന കുട്ടികള്‍, ദത്തെടുക്കല്‍ പ്രായം കഴിഞ്ഞതിനാല്‍ വീട്ടുവേലക്കാരിയായി പോകേണ്ടി വരുന്നതില്‍ ഇഷ്ടപ്പെടാതെ ആത്മഹത്യക്കു ശ്രമിക്കുന്ന അംഗവൈകല്യം വന്ന പെണ്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ഈ സിനിമയില്‍ നിന്ന് പ്രേക്ഷകമനസ്സിലേക്ക് ഇറങ്ങിവരുന്നു.
പശ്ചാത്തല സംഗീതം ബോധപൂര്‍വ്വം ഒഴിവാക്കികൊണ്ട് ശസ്ത്രക്രിയാ കൃത്യത പൂലര്‍ത്തുന്ന ദൃശ്യങ്ങളിലൂടെ ബ്രാന്‍ഡ് ന്യൂ ലൈഫ് അനാഥത്വത്തിന്റെ വേദന പ്രേക്ഷകരിലെത്തിക്കുന്നു. ഈ സവിശേഷ ജീവിത സാഹചര്യങ്ങള്‍ക്ക് പ്രത്യയശാസ്തസാധുത നല്‍കുന്ന മതാന്തരീക്ഷത്തെ വിമര്‍ശന വിധേയമാക്കുന്നതിലും ഈ സിനിമ ഒരു പരുധി വരെ വിജയിക്കുന്നുണ്ട്.
ഡോണ്‍ ജോര്‍ജ്