Mathrubhumi Logo
  film festival

ചൈനീസ് ചിത്രത്തോടെ മേളയ്ക്ക് തുടക്കം

Posted on: 23 Nov 2009


പനാജി: ബി.സി.260-ലെ ചൈനയിലെ പരസ്​പരം പോരാടുന്ന രണ്ടു രാജവംശങ്ങളുടെ കഥ പറഞ്ഞ 'വീറ്റി'ന്റെ പ്രദര്‍ശനത്തോടെ നാല്പതാം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയില്‍ തുടങ്ങി. പനാജിയിലെ കല അക്കാദമിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പഴയകാല നടി വഹീദ റഹ്മാനായിരുന്നു മുഖ്യാതിഥി. മലയാളിയായ ബോളിവുഡ് താരം അസിനായിരുന്നു ഉദ്ഘാടന ദീപം തെളിയിക്കാന്‍ വിശിഷ്ടാതിഥികളെ സഹായിച്ചത്.

ബോളിവുഡ് താരം നാന പടേക്കര്‍ പ്രത്യേക അതിഥിയായ ചടങ്ങില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ്മന്ത്രി അംബിക സോണി, ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 11 ദിവസം നീളുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആറായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഒസ്‌കര്‍ അവാര്‍ഡ് ജേതാവ് ബെന്‍കിങ്‌സ്‌ലി ചലച്ചിത്രോത്സവത്തിനെത്തുമെന്നാണ് പ്രതീക്ഷ.

മത്സര വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ലഭിക്കും. മികച്ച സംവിധായകന് രജതമയൂരവും 15 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ലഭിക്കും. ബ്രസീലിയന്‍ ഡയറക്ടര്‍ ജാവോ ബാറ്റിസ്റ്റ ഡി അന്ദ്രാദെയാണ് ജൂറി തലവന്‍.






ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss