വെനീസില്‍നിന്ന് ചിത്രങ്ങളില്ല
Posted on: 23 Nov 2009
വെനീസില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന വെര്‍ണര്‍ ഹെര്‍സോഗിന്റെ 'ബാഡ് ലഫ്റ്റനന്റ്', മൈക്കല്‍ മൂറിന്റെ 'കാപ്പിറ്റലിസം എ ലവ് സ്റ്റോറി', ഴാക് റിവറ്റിന്റെ '36 വ്യൂസ് ഓഫ് സെയിന്റ് ലൂപ്പ്' എന്നീ ചിത്രങ്ങളും ഗോവയിലെത്തുന്നില്ല. സിനിമാപാരഡൈസോ ഫെയിം ജുസീപ്പോ ടൊര്‍ണറ്റേറിന്റെ വെനീസില്‍ പ്രദര്‍ശിപ്പിച്ച 'ബാരിയ'യും ആദ്യപട്ടികപ്രകാരം ഗോവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ വന്‍ ആരാധകവൃന്ദമുള്ള ടെര്‍ണറ്റേ തന്റെ പഴയകാല പ്രമേയങ്ങളിലേക്ക് തിരിച്ചുപോവുകയാണ് ഈ ചരിത്രസിനിമയിലൂടെ.
സ്വന്തം ലേഖകന്‍