Mathrubhumi Logo
  film festival

മഹാരഥന്മാര്‍ കുറവ്; ആശ്വാസമായി കൗറിസ്മാക്കിയും അല്‍മദോവറും

Posted on: 23 Nov 2009

കാന്‍ മുതല്‍ വെനീസ് വരെയുള്ള പ്രമുഖ ചലച്ചിത്രമേളകളുടെയെല്ലാം ഈ വര്‍ഷത്തെ മത്സരവിഭാഗങ്ങള്‍ ലോക സിനിമയിലെ വിഖ്യാതരായ സംവിധായകരുടെ രചനകളാല്‍ സമ്പന്നമായിരുന്നു. എന്നാല്‍ 2009-ന്റെ അന്ത്യത്തിലെത്തുന്ന ഇന്ത്യന്‍ ചലച്ചിത്രമേള വ്യത്യസ്തമായൊരു ചിത്രമാണ് കാഴ്ചവെക്കുന്നത്. വന്‍ ചലച്ചിത്രമേളകളില്‍നിന്നുള്ള പ്രമുഖ ചിത്രങ്ങളേറെയൊന്നും ആദ്യം പ്രഖ്യാപിച്ച പ്രദര്‍ശനപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ലാര്‍സ്‌വോണ്‍ ട്രയര്‍ (ആന്റിക്രൈസ്റ്റ്), ജെയിന്‍കാംപിയോണ്‍ (ബ്രൈറ്റ് സ്റ്റാര്‍), സായ് മിങ് ലിയാങ് (ഫെയ്‌സ്), മൈക്കല്‍ ഹാനേക്ക് (ദ വൈറ്റ് റിബണ്‍), കെന്‍ ലോപ്പ് (ലുക്കിങ് ഫോര്‍ എറിക്), ക്വന്റിന്‍ ടരാന്റിനോ (ഇന്‍ഗ്ലോറിയസ് ബാസ്റ്റാര്‍ഡ്‌സ്) തുടങ്ങി മഹാരഥന്മാരായ സംവിധാകരാല്‍ വ്യത്യസ്തമായിരുന്നു ഇത്തവണത്തെ കാനിലെ മത്സരവിഭാഗം.

കാനില്‍നിന്ന് ഇത്തവണത്തെ ഗോവന്‍ മേളയ്‌ക്കെത്തുന്നത് പ്രധാനമായും രണ്ടു സിനിമകളാണ്. സ്​പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മദോവറിന്റെ 'ബ്രോക്കണ്‍ എംബ്രെയ്‌സസാ'ണ് ഇന്ത്യന്‍ മേളയുടെ സമാപന ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. 'വോള്‍വറി'നുശേഷം ഗോവ വീണ്ടും അല്‍മദോവര്‍ ചിത്രത്തെ വരവേല്‍ക്കുകയാണ്. ഈ സ്​പാനിഷ് സംവിധായകന്റെ ഇഷ്ടനടിയായ പെനിലോപ്പ് ക്രൂസ് നായികയായി എത്തുന്ന സിനിമയാണ് 'ബ്രോക്കണ്‍ എംബ്രെയ്‌സസ്'. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം സര്‍ഗാത്മകതയെക്കുറിച്ചും ദുരന്ത പ്രണയത്തെക്കുറിച്ചും ചലച്ചിത്ര നിര്‍മിതിയുടെ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നു.

കാന്‍ ചലച്ചിത്രമേളയുടെ സമാപന ചിത്രമായിരുന്ന യാന്‍ കുനന്‍ സംവിധാനം ചെയ്ത 'കൊക്കോ ചാനല്‍ ആന്‍ഡ് ഇഗോര്‍ സ്ട്രാവിന്‍സ്‌കി' ഗോവന്‍ മേളയുടെ 'മിഡ്‌ഫെസ്റ്റ് ഫിലി'മായി 28-ാം തീയതി പ്രദര്‍ശിപ്പിക്കും. അമൃതാനന്ദമയിയെക്കുറിച്ചുള്ള ഡോക്യുമെന്ററി, 'ഡോസര്‍മാ', '99 ഫോങ്ക്‌സ്' എന്നീ പരീക്ഷണ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യാന്‍ കുനന്‍ ജീവചരിത്രസിനിമയുടെ ഘടനയിലൂടെ ഫാഷന്‍ ലോകത്തെക്കുറിച്ചും യൂറോപ്യന്‍ സാംസ്‌കാരികലോകത്തെക്കുറിച്ചും ചലച്ചിത്രവായന നടത്തുന്ന സിനിമയാണ് ഇത്.

കൗറിസ്മാക്കി സഹോദരന്മാരില്‍ ഒരാളായ മിക്ക കൗറിസ്മാക്കിയുടെ 'ദ ഹൗസ് ഓഫ് വോഞ്ചിങ് ലവ്' ആണ് മസ്റ്റേഴ്‌സിനെ അന്വേഷിച്ചുവരുന്ന പരമ്പരാഗത ഫെസ്റ്റിവല്‍ പ്രേക്ഷകരെ ആശ്വസിപ്പിക്കുന്ന മറ്റൊരു ചിത്രം. കേരളത്തില്‍ വിവാദങ്ങളുയര്‍ത്താറുള്ള പോളണ്ടില്‍നിന്നുള്ള സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയുടെ 'ആന്‍ഡ് എ വാം ഹാര്‍ട്ട്' 28ന് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹൃദയസംബന്ധിയായ തകരാറുള്ള ഒരു അധോലോക നേതാവും ജീവിതത്തില്‍ നിരാശ ബാധിച്ച ഒരു യുവാവും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി സിനിമയാണിത്. യുവാവ് ആത്മഹത്യ ചെയ്യുന്നത് ജീവിച്ചു കൊതിതീരാത്ത അധോലോകക്കാരന് തന്റെ ജീവിതം നിലനിര്‍ത്താനുള്ള വഴിയായി മാറുകയാണ്.

80-കളുടെ അന്ത്യപാദത്തിലെ റുമാനിയയുടെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച 'ടെയില്‍സ് ഫ്രം ദ ഗോള്‍ഡന്‍ ഏജ്' കിഴക്കന്‍ യൂറോപ്പിലെ പ്രമുഖ സംവിധായകരുടെ രചനകള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് വിരുന്നാകും. 2007-ല്‍ കാനിലെ ഗോള്‍ഡന്‍ പാം അടക്കം 30-ലധികം അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ '4 മന്ത്‌സ്, 3 വീക്ക്‌സ്, ആന്‍ഡ് 2 ഡെയ്‌സി'ന്റെ സംവിധായകന്‍ ക്രിസ്റ്റ്യന്‍ മുന്‍ഗ്യു അടക്കം അഞ്ചു സംവിധായകരാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു തൊട്ടുമുമ്പുള്ള കാലഘട്ടത്തിലെ റുമാനിയന്‍ ജീവിതത്തിലും ഒരു ചെറുചിരിയോടെ നിരീക്ഷിക്കുകയാണ് ഈ സിനിമ. '4 മന്ത്‌സ്....', 'ഗുഡ് ബൈ ലെനിന്‍', 'ദ ലൈവ്‌സ് ഓഫ് അദേഴ്‌സ്' എന്നീ സിനിമകളില്‍ പരിചയിച്ച കമ്യൂണിസ്റ്റ് അന്തരീക്ഷം താരതമ്യേന ലഘുത്വത്തോടെ ചിത്രീകരിക്കുകയാണ് ഈ സിനിമയില്‍ ഹനോ ഹോഫര്‍, റസ്‌വന്‍ മാര്‍ക്യുലെസ്‌ക്യു, കൊണ്‍സ്റ്റന്റിന്‍ പൊപ്പസ്‌ക്യുലോണ യുറിക്യാരു എന്നിവരാണ് ഈ മ്യുംഗ്യുയുവിനു പുറമേ ഈ സിനിമയ്ക്ക് സംവിധാന മികവ് പകരുന്നത്. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയുടെ 'ഡിരലൃമേശി ൃലഴമൃറ' വിഭാഗത്തില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഫിലിം ഫെസ്റ്റിവലുകളില്‍നിന്ന് പ്രതീക്ഷിക്കാവുന്ന കമ്യൂണിസ്റ്റ് ചിത്രീകരണത്തിന്റെ അതിലഘുത്വം ഈ ചൗഷസ്‌ക്യു കാലഘട്ട ചിത്രത്തിന്റെ കുഴപ്പമാണെന്ന് വിമര്‍ശകര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഡോണ്‍ ജോര്‍ജ്




ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss