Mathrubhumi Logo
  film festival

മാനുവല്‍ ഡി ഒലിവേര

സ്‌പെഷല്‍ ഫീച്ചര്‍ Posted on: 22 Nov 2009

സായന്തന സര്‍ഗാത്മകതയുടെ സൗന്ദര്യം

നൂറാം വയസിലും യുവ സംവിധായകരെ അസൂയാലുക്കളാക്കുന്ന സിനിമകള്‍ ഒരുക്കുന്ന പോര്‍ച്ചുഗീസ് സംവിധായകന്‍ മാനുവല്‍ ഡി ഒലിവേര ലോകസിനിമയിലെ ഏകാന്ത വിസ്മയങ്ങളിലൊന്നാണ്. 1908 ല്‍ ജനിച്ച ഒലിവേര 1942 ല്‍ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്‌തെങ്കിലും 80 ാം വയസിനു ശേഷമാണ് അസാധാരണമായ സര്‍ഗാത്മക വിസ്‌ഫോടനത്തിലൂടെ ലോക സിനിമയിലെ വ്യത്യസ്ത വ്യക്തിത്വമായി മാറുന്നത്.

1990 കള്‍ക്കു ശേഷം ഓരോ വര്‍ഷം ഓരോ സിനിമ എന്ന തോതില്‍ സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ട് വാര്‍ധക്യ കാലത്തെ സര്‍ഗാത്മകതയെ കുറിച്ചുള്ള പുത്തന്‍ നിര്‍വചനങ്ങള്‍ക്ക് മാനുവല്‍ ഡി ഒലിവേര വഴിവെച്ചു.

സാഹിത്യവും സിനിമയും, സിനിമയും മൂലധനവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒലിവേരയുടെ ചലച്ചിത്ര ജീവിതത്തെ നിര്‍വചിച്ച സുപ്രധാന ഘടകങ്ങളായിരുന്നു. ഒലിവേരയുടെ 20 ലധികം വരുന്ന ഫീച്ചര്‍ ചിത്രങ്ങളില്‍ 95 ശതമാനവും സാഹിത്യ കൃതികളെ ആസ്​പദമാക്കിയുള്ളതാണ്. സാഹിത്യവും സിനിമയും തമ്മില്‍ ആഖ്യാന രീതിയിലുള്ള വ്യത്യസ്തതയെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒലിവേരയുടെ ചലച്ചിത്ര ചിത്രീകരണ രീതി സാഹിത്യം സിനമയാകുന്നതിനെക്കുറിച്ചുള്ള ലളിത വത്ക്കരണങ്ങളെ തള്ളിക്കളയുന്നതായിരുന്നു. അതു പോലെ തന്നെ മൂലധന താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തന്റെ ചലച്ചിത്ര രീതികളെ അടിയറ വെക്കാനും ഒലിവേര തയ്യാറായില്ല.

സാഹിത്യപ്രധാനമായ സംഭാഷണങ്ങളുമായി നീണ്ടുപോകുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ അനക്കമറ്റ ക്യാമറയാല്‍ ശ്രദ്ധേയമാണ്. 1985 ല്‍ അദ്ദേഹമെടുത്ത ഒരു ചിത്രത്തിന്റെ ദൈര്‍ഘ്യം 410 മിനിറ്റാണ്.

ഡോണ്‍ ജോര്‍ജ്‌



ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss