ഇന്ത്യന്‍ പനോരമയില്‍ മലയാള ചിത്രങ്ങള്‍ മൂന്ന്
Posted on: 22 Nov 2009
മലയാളത്തിന്റെ സാന്നിധ്യം പക്ഷേ രണ്ട് ചിത്രങ്ങളില്‍ ഒതുങ്ങി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പനോരമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളുണ്ടായിരുന്ന സ്ഥാനത്താണിത്.
പഴശ്ശിരാജ, കേരള കഫേ, ഒരു പെണ്ണും രണ്ടാണും, ഭൂമി മലയാളം തുടങ്ങിയ ചിത്രങ്ങള്‍ തഴയപ്പെടുകയായിരുന്നു. അധികൃതകരുടെ അവഗണനയ്‌ക്കെതിരെ സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടാകാതെ പോകുകയായിരുന്നു. ഫീച്ചര്‍ വിഭാഗത്തില്‍
മലയാളത്തില്‍ നിന്ന് ഷാജി എം. കരുണിന്റെ മമ്മൂട്ടി ചിത്രം കുട്ടിസ്രാങ്കും, ശിവന്റെ കേശുവും പ്രദര്‍ശിപ്പിക്കും. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഗീതുമോഹന്‍ദാസ് ആദ്യമായി സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ ഉള്‍പ്പെടുന്നു.
അനിര്‍ബന്‍ ദത്തയുടെ 'ഇന്‍ ഫോര്‍ മോഷന്‍' ആണ് ഈ വിഭാഗത്തില്‍ ആദ്യം പ്രദര്‍ശിപ്പിക്കുക. മലയാളിയായ വി.കെ. പ്രകാശിന്റെ ഇംഗ്ലീഷ് ചിത്രമായ 'വാട്ട് ഇഫ്' നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മുസഫര്‍ അലിയും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അരിബം ശ്യാം ശര്‍മയും അധ്യക്ഷരായ ജൂറി കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
സ്വന്തം ലേഖകന്‍