Mathrubhumi Logo
  film festival

ഗോവ ചലച്ചിത്രമേള: സുവര്‍ണ മയൂരം റഷ്യന്‍ ചിത്രം ലെവിയാതന്‌

Posted on: 30 Nov 2014

പനാജി: ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം റഷ്യന്‍ ചിത്രം ലെവിയാതന്. മികച്ച നടനുള്ള പുരസ്‌ക്കാരം ലെവിയാതന്‍ നായകന്‍ സെറിബ്രയാക്കവ് ബംഗാളി നടന്‍ ദുലാന്‍ സര്‍ക്കാരുമായി പങ്കിട്ടു.

പ്രശസ്ത സംവിധായകന്‍ ആന്‍ഡ്രി സ്വാഗിന്‍സാവ് ആണ് ലെവിയാതന്റെ സംവിധായകന്‍. കാന്‍, ടൊറന്റോ ഉള്‍പ്പെടെയുള്ള ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

ശ്രീഹരി സേത്ത് സംവിധാനം ചെയ്ത മറാത്തി ചിത്രം 'വണ്‍ തൗസന്റ് നോട്ടിന്' (ഏക് ഹസാരാചീ നോട്ട്) പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചു.

45 മത്തെ ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണ നടന്നത്. നവംബര്‍ 20 ന് ആരംഭിച്ച മേള ഇന്ന് സമാപിക്കുകയാണ്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »

ഫോട്ടോഗാലറി

Discuss