നമുക്ക് രത്‌നങ്ങളാകാം
എം.ആര്‍. രാജേഷ് Posted on: 23 Sep 2009
ഗുരുക്കന്മാരുടെയും ആദ്യഗുരുവായ ഈശ്വരനും ആദ്യം നല്കിയത് അക്ഷരവിദ്യയാണെന്നത് ഏറെ ആശ്ചര്യജനകമാണ്. നവരാത്രിയിലെ മഹാനവമി കഴിഞ്ഞ് വിജയദശമിയില്‍ ആദ്യക്ഷരം കുറിക്കുമ്പോള്‍ നാം പിന്തുടരുന്നത് ഈശ്വരന്‍ തന്ന അക്ഷരവിജ്ഞാനംതന്നെയാണ്. ഇക്കാര്യം ഋഗ്വേദത്തിലെ ആദ്യമന്ത്രത്തില്‍നിന്ന് മനസ്സിലാകും. സൃഷ്ടിയുടെ തുടക്കത്തില്‍ ഉണ്ടായ ആദിമ അറിവാണ് ഋഗ്വേദമെന്ന് പ്രാചീന വൈദിക ഋഷിമാര്‍ പറയുന്നു. അങ്ങനെ അഗ്‌നി ഋഷിക്ക് ലഭിച്ച ഋഗ്വേദത്തിലെ ആദ്യമന്ത്രത്തില്‍ത്തന്നെ ഭാരതീയ ഭാഷകളിലെ പ്രധാന സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഊഷ്മാക്ഷരങ്ങളുമെല്ലാം വിന്യസിച്ചിട്ടുണ്ട്. ഇക്കാര്യം വീരസേന്‍ വേദശ്രമിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
വിജയദശമിയില്‍ ആദ്യക്ഷരം കുറിക്കുന്ന സമ്പ്രദായം നാം അറിയാതെ നമ്മിലേക്ക് കടന്നുവരുന്ന ഈ ഋഗ്വേദജ്ഞാനമായിരിക്കാം. ഋഗ്വേദത്തിലെ ഒന്നാമത്തെ മന്ത്രം ഇങ്ങനെയാണ്.
'അഗ്‌നിമീഡേ(ളേ) പുരോഹിതമ് യജ്ഞസ്യ
ദേവമൃത്വിജമ് ഹോതാരം രത്‌നധാതമമ് '
(ഋഗ്വേദം 1.1.1)
ഈയൊരൊറ്റ മന്ത്രത്തില്‍ സ്വരാക്ഷരങ്ങളുടെയും വ്യഞ്ജനാക്ഷരങ്ങളുടെയും പ്രതിനിധീകരണം കാണാം. അഗ്‌നിമീഡേ എന്നതില്‍ അ, ഇ, ഈ, ഏ എന്നീ സ്വരാക്ഷരങ്ങളും പുരോഹിതമ് എന്നതില്‍ ഉ, ഓ എന്നിവയും ഋത്വിജമ്-എന്നതില്‍ ഋ എന്ന അക്ഷരവും കാണാം. ഇങ്ങനെ ഒന്നാം മന്ത്രത്തില്‍ത്തന്നെ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും അടുക്കിവെച്ചിട്ടുണ്ട്. അക്ഷരജ്ഞാനം മാത്രമല്ല ഭാഷാജ്ഞാനവും ധ്വനിജ്ഞാനവും ഈയൊരൊറ്റ മന്ത്രത്തില്‍ കടന്നുവരുന്നു.
ഈശ്വരന്റെ ആദ്യമന്ത്രദീക്ഷയാണ് ഋഗ്വേദത്തിലെ ആദ്യമന്ത്രമെന്നു പറഞ്ഞുവല്ലോ. ജ്ഞാന-കര്‍മ-ഉപാസനകളാകുന്ന ത്രയീ വിദ്യകളാണ് നാലു വേദങ്ങള്‍. അതിലെ ജ്ഞാനകാണ്ഡമാണ് ഋഗ്വേദം. മന്ത്രത്തിലെ അറിവിനെ ദര്‍ശിക്കുന്നവനാണ് ഋഷിയാകുക. മന്ത്രത്തില്‍ രത്‌നം ധരിച്ചവനാണ് ഈശ്വരന്‍. രത്‌നങ്ങളെ നമുക്കായി നിരന്തരം സമ്മാനിച്ചുകൊണ്ടിരിക്കുന്നവനാണ് ഈശ്വരന്‍. അറിവാകുന്ന ഏറെ മൂല്യവത്തായ രത്‌നത്തെയാണ് ആദ്യമായി നമുക്ക് നല്‍കുന്നത്. അറിവാകുന്ന അമൂല്യരത്‌നത്തെ സമ്മാനിക്കുകയാണ് പ്രഥമ മന്ത്രത്തിലൂടെ ഈശ്വരന്‍ ചെയ്യുന്നത്. ആ മന്ത്രദീക്ഷയെ കര്‍മങ്ങളിലൂടെയും ഉപാസനയിലൂടെയും വളര്‍ത്തി വലുതാക്കേണ്ടത് ദീക്ഷ ലഭിക്കുന്നവന്റെ ചുമതലയാണ്. അതു വളര്‍ന്നുവലുതാകുമ്പോള്‍ അമൂല്യമായ രത്‌നമായിത്തീരും. അമൂല്യമായ രത്‌നങ്ങളെ നമുക്കു സമ്മാനിക്കാന്‍ പര്യാപ്തമായ ആദ്യ മന്ത്രദീക്ഷയാണ് ഈശ്വരന്‍ നമുക്ക് ആദ്യമന്ത്രത്തിലൂടെ നല്കിയിട്ടുള്ളത്. അങ്ങനെ ഋഗ്വേദത്തിലെ ആദ്യമന്ത്രത്തില്‍ത്തന്നെ നമുക്കായി ലഭിച്ച അക്ഷരങ്ങളെ ഉപാസിക്കുന്നവര്‍ സംഗീതത്തില്‍ നാരദനോ നാട്യത്തില്‍ ഭരതനോ ശില്പവിദ്യയില്‍ മയനോ യോഗികളില്‍ കൃഷ്ണനോ ആകും. എല്ലാവരും രത്‌നം ധരിച്ചവര്‍. സ്വയം രത്‌നങ്ങളായവര്‍ എന്നര്‍ഥം. അങ്ങനെ സ്വയം രത്‌നങ്ങളായി നമ്മുടെ കുട്ടികള്‍ മാറാന്‍ വേണ്ടിയാണ് അക്ഷരോപാസന.