ജഗന്മാതൃഭാവത്തിന്റെ ശക്ത്യുപാസന
Posted on: 19 Sep 2009
എല്ലാ ജീവജാലങ്ങളിലും വിളങ്ങുന്ന ജഗദംബയുടെ
ചൈതന്യത്തെ ഉപാസിക്കുന്നതിന്റെ പൊരുള്‍
ശക്ത്യുപാസന ലോകത്തിലെ പുരാതനമായ ആരാധനാസമ്പ്രദായമാണ്. ശക്തിയുടെ ബഹുവിധമായ ആവിഷ്‌കാരമാണ് ഈ പ്രപഞ്ചമെന്നു കണ്ടറിഞ്ഞ ഭാരതീയര്‍ ഈശ്വരനെ മാതൃഭാവത്തില്‍ ഉപാസിച്ചുപോന്നു. 5000 സംവത്സരത്തിലധികം പഴക്കമുള്ള സിന്ധൂതടനിവാസികളുടെ ആരാധ്യദേവത ശിവനും ശക്തിയുമായിരുന്നു. ഈശ്വരസത്തയെ മാതൃഭാവത്തില്‍ ആരാധിക്കുന്ന മതവിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ആര്യന്മാര്‍ പില്‍ക്കാലത്തു സ്വമതഘടകങ്ങളാക്കിത്തീര്‍ക്കുകയാണ് ചെയ്തത്. ഹൈന്ദവജനത ബ്രഹ്മവിദ്യയെ സ്ത്രീലിംഗമായി ശ്രുതിഭഗവതി എന്നു വിളിക്കുകയും വിദ്യാധീശ്വരിയായി സരസ്വതിയെ ആരാധിക്കുകയും ചെയ്തുപോരുന്നു. ഋഗ്വേദം, തൈത്തിരീയാരണ്യകം, കേനോപനിഷത്ത്, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പരാശക്തിയുടെ ജഗന്മാതൃഭാവത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. വിവിധദേവീ സങ്കല്പത്തില്‍ നടക്കുന്ന സഗുണോപാസനകളെല്ലാം ശക്തിപൂജ എന്ന സാമാന്യത്തെയാണ് ലക്ഷ്യമാക്കുന്നത്. എല്ലാ ജീവജാലങ്ങളിലും വിളങ്ങുന്ന ശക്തിസ്വരൂപിണിയാണ് ജഗദംബ. ആ മഹാശക്തിയുടെ ബാഹ്യരൂപമാണ് പ്രപഞ്ചം. നിര്‍ഗുണബ്രഹ്മം സഗുണമായി മാറുമ്പോള്‍, മായാശക്തിയെ അവലംബിക്കുന്നു. ഈ പരാശക്തിയുടെ പ്രചോദനംമൂലമാണ് പ്രപഞ്ചവ്യാപാരങ്ങള്‍ നടക്കുന്നത്; അഥവാ ശക്തിയുടെ ആവിഷ്‌കാരമാണ് ഈ പ്രപഞ്ചം. ഐശ്വരമായ ഏകത്വത്തിന്റെ നാനാരൂപമായ പ്രതിഭാസമാണ് ഈ വിശ്വാസമെന്നാണ് അധ്യാത്മജ്ഞാനിയുടെ സിദ്ധാന്തം. ഭൗതികപ്രപഞ്ചം ശക്തിതരംഗങ്ങളുടെ അഥവാ ഊര്‍ജത്തിന്റെ വിളയാട്ടമാണെന്നും മാറ്ററും എനര്‍ജിയും (Matter Energy) ഒരേ വസ്തുവിന്റെതന്നെ വിഭിന്നരൂപങ്ങളാണെന്നും ഉള്ള സിദ്ധാന്തത്തിലാണ് നവീനശാസ്ത്രവും എത്തിച്ചേര്‍ന്നിട്ടുള്ളത്.