നൂതനാശയങ്ങളുടെ സരസ്വതീപ്രവാഹം
എം.ആര്‍. രാജേഷ് Posted on: 19 Sep 2009
ആത്മശക്തിയും നൂതനാശയങ്ങളുമാണ് ലോകത്തെ ഭരിക്കുന്നതും കീഴടക്കുന്നതും. ഓരോ വ്യക്തിയും നൂതനാശയങ്ങള്‍ പ്രസരിപ്പിക്കാന്‍ പാകത്തിന് ആത്മശക്തി വര്‍ധിപ്പിക്കേണ്ടതുണ്ട്. എങ്ങനെയാണ് ആത്മശക്തി വര്‍ധിപ്പിക്കുന്നത്?
വ്യത്യസ്തമായ ചിന്തകള്‍കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റണമെന്നത് ഏവരുടെയും ആഗ്രഹമാണ്. അങ്ങനെ ലോകത്തിന് നൂതനമായ സര്‍ഗചിന്തകള്‍ സംഭാവനചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദിവ്യഗുണശാലികളാകണമെന്ന് ഋഗ്വേദ(10/53/6) ത്തില്‍പറയുന്നുണ്ട്. താന്‍ കൈകാര്യം ചെയ്യുന്ന ഏതു വിഷയത്തിലും ഒന്നാമനാകാന്‍ ദിവ്യഗുണങ്ങളെ വളര്‍ത്തണമെന്ന് വേദം ഉപദേശിക്കുന്നു. എങ്ങനെയാണ് ഈ ദിവ്യഗുണങ്ങളെ ഉണര്‍ത്തുക എന്നതിന് വ്യത്യസ്ത ഉത്തരങ്ങളാണ് പ്രാചീന വൈദികഋഷിമാര്‍ കണ്ടെത്തിയതും മുന്നോട്ടുവെച്ചതും. അതിലൊന്നാണ് നവരാത്രി ആഘോഷവും വിജയദശമിയുമൊക്കെ.
യഥാര്‍ഥത്തില്‍ തന്നില്‍ നിര്‍ലീനമായിരിക്കുന്ന ആത്മശക്തിയെയും സര്‍ഗപ്രതിഭയെയും തൊട്ടുണര്‍ത്താന്‍ പ്രാചീന ആചാര്യന്മാര്‍ മുന്നോട്ടുവെച്ച നിഗൂഢമായ മാര്‍ഗങ്ങളില്‍ ഒന്നാണിത്. നമ്മളില്‍ ഓരോരുത്തരിലും ഗുപ്തമായിരിക്കുന്ന വാസനകള്‍ എങ്ങനെ പുഷ്പിതമാക്കാമെന്ന് ഈ പദ്ധതിയിലുണ്ട്. അതുകൊണ്ടുതന്നെ നവരാത്രികാലത്ത് സംഗീതവും കലയും നൃത്തവും ചിത്രമെഴുത്തും എന്നുവേണ്ട ഓരോരുത്തരിലും കുടികൊള്ളുന്ന സര്‍ഗവൈഭവങ്ങളെയെല്ലാം പുറത്തേക്ക് കൊണ്ടുവരാനുള്ള ആരാധനാപദ്ധതികളില്‍ നമുക്ക് ഭാഗഭാക്കാകാം. പ്രാചീനകാലത്ത് നിലനിന്നിരുന്ന ആര്‍ഷപദ്ധതികള്‍ പലതും ഇന്ന് ലുപ്തമായിപ്പോയിട്ടുണ്ട്. അക്കാലത്ത് ഒരോ വ്യക്തിയിലും ഉറങ്ങിക്കിടന്ന പ്രതിഭയെ പുറത്തേക്കു കൊണ്ടുവരുന്നതിന് കൃത്യമായ ആചാരപദ്ധതികളുണ്ടായിരുന്നു. ഒരു വ്യക്തിയും എവിടെയും പാര്‍ശ്വവത്കരിക്കപ്പെടരുതെന്ന് ശ്രദ്ധയുള്ള ആചാര്യന്മാരുണ്ടായിരുന്നു. അവരുടെ നിര്‍ദേശങ്ങളനുസരിച്ച് ഓരോ വ്യക്തിയും തപസ്വികളായി മാറി.
ഇന്നും ആ പരമ്പരയുടെ കണ്ണി അറ്റുപോകാതെ കൊണ്ടുപോകുന്ന ചിലതെങ്കിലുമുണ്ട്. അത്തരത്തിലുള്ള ഒരു കണ്ണിയാണ് ശരത്കാലാരംഭത്തില്‍ ആദ്യത്തെ ഒന്‍പതു ദിവസം നാം കൊണ്ടാടുന്ന നവരാത്രി ആഘോഷവും തുടര്‍ന്നുവരുന്ന വിജയദശമിയും. കന്നിമാസത്തില്‍ അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ നവമിവരെയുള്ള പത്തുദിവസങ്ങളില്‍ ജ്ഞാനത്തിന്റെ വിവിധ കൈവഴികളെ നമ്മില്‍നിന്ന് ഒഴുക്കിവിടാനുള്ള തപസ്സനുഷ്ഠിക്കുന്നു.
തപസ്സുപോലും ആഘോഷത്തിന്റെ ഭാഗമാണ്. കാരണം ആധ്യാത്മികത ഭൗതികതയെ നിഷേധിക്കുന്നില്ലെന്ന് ഋഗ്വേദം പഠിച്ചാല്‍ മനസ്സിലാകും. അറിവിന്റെ അക്ഷയഖനിയാണ് വേദം. അതാകട്ടെ നമുക്ക് ലഭിച്ചത് പരമഗുരുവായ ഈശ്വരനില്‍നിന്നും. വേദവാണി നമുക്ക് തന്നതിനാല്‍ ഈശ്വരന് ബൃഹസ്പതിയെന്നൊരു പേരുകൂടിയുണ്ട്. ആദ്യമായി മനുഷ്യനു ലഭിച്ചത് വാണിയാണെന്ന് വേദം പറയുന്നു. ആ വാണിയില്‍ എല്ലാ പദാര്‍ഥങ്ങളുമുണ്ട്. ആ വേദവാണിയില്‍ പദാര്‍ഥഗുണങ്ങളുമുണ്ട്. എങ്ങനെ ജീവിക്കണമെന്നും അതേ വേദത്തിലുണ്ട്. ആ വേദമാതാവിന്റെ വാണീശക്തിയെ തന്നിലേക്ക് ആവാഹിക്കുന്നതാണ് യഥാര്‍ഥ നവരാത്രി സങ്കല്പം. ''ജ്ഞാനവിജ്ഞാനങ്ങളാല്‍ നിര്‍ഭരമായ വേദത്തില്‍ നിത്യകല്യാണിയായ ലക്ഷ്മി കുടിയിരിക്കുന്നുവെന്ന് (ഭദ്രൈഷാം ലക്ഷ്മീര്‍ നിഹിതാധി വാചി- ഋ: 10/71/2) ഋഗ്വേദത്തില്‍ പറഞ്ഞതും അതുകൊണ്ടുതന്നെ. അങ്ങനെ സരസ്വതിയായ വാണിയെയും ലക്ഷ്മിയെയും സര്‍വവിജയങ്ങളെയും തന്നിലേക്ക് സുസ്വാഗതം ചെയ്യുകയാണ് ഈ നവരാത്രിദിനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം.