Mathrubhumi Logo

ലോഹിതദാസിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസ ചെലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു

Posted on: 30 Jun 2009

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ കുടുംബത്തിന് ഒരു കൈ സഹായവുമായി മമ്മൂട്ടി. ലോഹിതദാസിന്റെ രണ്ട് ആണ്‍മക്കളുടെയും ശേഷിക്കുന്ന വിദ്യാഭ്യാസ ചെലവുകളെല്ലാം തുടര്‍ന്ന് നടന്‍ മമ്മൂട്ടി വഹിക്കും. കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയിലായിരുന്നു ലോഹിതദാസിന്റെ ആകസ്മിക അന്ത്യം.

കോയമ്പത്തൂര്‍ സി.എം.എസ്. കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥി ഹരികൃഷ്‌നന്‍, ഇടപ്പള്ളി ഐ.ജി.എം. സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി വിജയ്ശങ്കര്‍ എന്നിവരാണ് ലോഹിതദാസിന്റെ മക്കള്‍. ലോഹിയുടെ മരണസമയത്ത് രണ്ടുപേരും അദ്ദേഹത്തിന്റെ അരികിലുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് എറണാകുളത്ത് മഹാരാജാസ് സ്റ്റേഡിയത്തില്‍ എത്തി ലോഹിതദാസിന് അന്ത്യോപചാരം അര്‍പ്പിച്ച മമ്മൂട്ടി, തിങ്കളാഴ്ച രാവിലെ ശവസംസ്‌കാര സമയത്ത് ലക്കിടിയിലും എത്തിയിരുന്നു. അവിടെ അനുശോചന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss