Mathrubhumi Logo

നടക്കാതെപോയ കൂടിക്കാഴ്ചയോര്‍ത്ത് വേദനയോടെ ഒരു ലോഹി ആരാധകന്‍

Posted on: 29 Jun 2009

മായന്നൂര്‍:ലോഹിതദാസിന്റെ ചിത്രം വരച്ച്, അദ്ദേഹം രചിച്ച സിനിമകളുടെ വിശദാംശങ്ങള്‍ സമാഹരിച്ച് ഒരു പ്രത്യേക പതിപ്പാക്കി തന്റെ ആരാധനാപാത്രത്തിന് നല്കാന്‍ ഒരു കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയായിരുന്നു സുരേഷ്ബാബു കൊണ്ടാഴി. ലക്കിടിയിലുള്ള വസതിയിലെത്തുമ്പോള്‍ അറിയിക്കാമെന്നായിരുന്നു അവസാനം വിളിച്ചപ്പോള്‍ കാര്‍ട്ടൂണിസ്റ്റുകൂടിയായ സുരേഷിന് കൊടുത്ത ഉറപ്പ്. ആ കൂടിക്കാഴ്ച ഇനി നടക്കില്ലെന്നറിയുമ്പോള്‍ സുരേഷിന് ദുഃഖവും നിരാശയും. പേനകൊണ്ട് വരച്ച് ഫ്രെയിംചെയ്തതാണ് ലോഹിതദാസിന്റെ ചിത്രം. അദ്ദേഹം ചെയ്ത 43 ചിത്രങ്ങളുടെ വിശദാംശങ്ങളാണ് പ്രത്യേക പതിപ്പിലുള്ളത്.

കൊണ്ടാഴിയില്‍ സ്വന്തമായി ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന ഇരുപത്തിരണ്ടുകാരനായ സുരേഷ് ഒഴിവുകിട്ടുമ്പോള്‍ ലോഹിയെ സംബന്ധിച്ചുള്ള എല്ലാ സിനിമാവാര്‍ത്തകളും ചിത്രങ്ങളും ശേഖരിക്കുക പതിവായിരുന്നു. ലോഹിയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍, ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധേയമായ 'കോലക്കുഴല്‍വിളി കേട്ടോ...' എന്ന ഗാനം, ചില യോഗങ്ങളില്‍ പ്രസംഗിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍ എന്നിവയെല്ലാം പതിപ്പിലുണ്ട്.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss