മനസ്സു പിടഞ്ഞ് സാഹിത്യ അക്കാദമി; കണ്ണീരണിഞ്ഞ് ആരാധകര്‍
Posted on: 29 Jun 2009
തൃശ്ശൂര്‍: മനസ്സു പിടഞ്ഞുകൊണ്ടാണ് ആരാധകരും സഹപ്രവര്‍ത്തകരും സാഹിത്യ അക്കാദമിയില്‍ ലോഹിതദാസിനെ കാത്തുനിന്നത്. മൃതദേഹം എത്തിയതോടെ പലരും വിങ്ങിപ്പൊട്ടി. നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍ക്കിടയില്‍ ഉറക്കത്തിലെന്നപോലെ ലോഹിതദാസ് കിടന്നു. സാഹിത്യ അക്കാദമിയുടെ പൂവിതറിയ തളത്തില്‍ മൃതദേഹം കിടത്തിയപ്പോള്‍ സമയം വൈകീട്ട് ആറര കഴിഞ്ഞിരുന്നു.
മക്കളായ ഹരികൃഷ്‌നന്‍, വിജയശങ്കര്‍ എന്നിവര്‍ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു. ചലച്ചിത്ര മേഖലയില്‍നിന്ന് ദിലീപ്, കലാഭവന്‍ മണി, ജയരാജ് വാര്യര്‍, സംവിധായകന്‍ ജയരാജ്, വിനുമോഹന്‍ തുടങ്ങി നിരവധി പേരും മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരനും കൊച്ചി മുതല്‍ മൃതദേഹത്തെ അനുഗമിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും സാധാരണക്കാരുമടങ്ങുന്ന വലിയ ജനക്കൂട്ടമാണ് അക്കാദമിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
നിരവധി ചിത്രങ്ങളില്‍ ലോഹിതദാസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകന്‍ ബ്ലെസ്സി ലോഹിതദാസിന്റെ മൃതദേഹത്തിനരികില്‍ വാവിട്ട് കരഞ്ഞു.
മന്ത്രിമാരായ എളമരം കരീം, കെ.പി. രാജേന്ദ്രന്‍, പി.സി. ചാക്കോ എം.പി. തുടങ്ങിയവര്‍ ഇവിടെ എത്തി. മേയര്‍ ആര്‍. ബിന്ദു, എം.എല്‍.എ.മാരായ രാജാജി മാത്യുതോമസ്, വി.എസ്. സുനില്‍കുമാര്‍, ആനത്തലവട്ടം ആനന്ദന്‍, കളക്ടര്‍ ഡോ. വി.കെ. ബേബി., ഡോ. കെ.കെ. രാഹുലന്‍, ഐ.എം. വിജയന്‍ തുടങ്ങിയവരും എത്തിയിരുന്നു. സിബി മലയില്‍, സത്യന്‍ അന്തിക്കാട്, പി.ടി. കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനന്‍, ബി. ഉണ്ണികൃഷ്‌നന്‍, റോഷന്‍ ആന്‍ഡ്രൂസ്, നടന്‍ സിദ്ധിക്ക്, മധുപാല്‍, വൈശാഖന്‍, കെ. ഗിരീഷ്‌കുമാര്‍, കെ.കെ. ഹിരണ്യന്‍, ടി.റസാക്ക്, വി.ആര്‍. സുധീഷ്, കെ.ബി. വേണു, ഷോഗണ്‍ ഫിലിംസിന്റെ രാജുസ്വാമി, വിദ്യാധരന്‍ മാഷ്, ഗായിക ഗായത്രി, ടി.ജി. രവി, മോഹന്‍ സിത്താര, കവി രാവുണ്ണി, അശോകന്‍ ചരുവില്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, പുരുഷന്‍ കടലുണ്ടി, നന്ദകിഷോര്‍, പ്രൊഫ. എം. മാധവന്‍കുട്ടി തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഏഴരയോടെ മൃതദേഹം ലക്കിടിയിലേക്ക് കൊണ്ടുപോയി.
ചാലക്കുടി: പ്രിയ കലാകാരന്‍ ലോഹിയ്ക്ക് ചാലക്കുടി പട്ടണം കണ്ണീരില്‍ കുതിര്‍ന്ന അന്ത്യഞ്ജലിയര്‍പ്പിച്ചു.
വൈകീട്ട് 5.10ഓടെ ചാലക്കുടി മുനിസിപ്പല്‍ ഓഫീസിന്റെ പൂമുഖത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിനരികില്‍ എത്തിപ്പെടാനാകാതെ പലരും മടങ്ങി.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി. ധനപാലന്‍ എം.പി, എം.എല്‍.എമാരായ, ബി.ഡി. ദേവസ്സി, തോമസ് ഉണ്ണിയാടന്‍, ജോസ് തോമസ്, ജോഷി മാത്യു, ഡെന്നീസ് ജോസ്, സുന്ദര്‍ദാസ്, നിവേദ്യത്തിലെ നായകന്‍ ബിനു, കോട്ടയം നസീര്‍, ക്യാമറമാന്‍ വിപിന്‍മോഹന്‍, ജസ്റ്റിസ് നാരായണക്കുറുപ്പ്, ആര്‍ട്ട് ഡയറക്ടര്‍ സുരേഷ് കൊല്ലം തുടങ്ങിയവര്‍ അന്ത്യോപചാരത്തിനെത്തി.